Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...

ടാന്‍സാനിയന്‍ യുവതി അടക്കമുള്ള ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമണം: വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബംഗളുരുവിലെത്തും

05 FEBRUARY 2016 11:31 PM IST
മലയാളി വാര്‍ത്ത.

ടാന്‍സാനിയന്‍ യുവതി അടക്കമുള്ള ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധം വ്യാപകമാവുന്ന സാഹചര്യത്തില്‍ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബംഗളുരുവിലെത്തും. വിദേശകാര്യമന്ത്രാലയത്തിലെ നാല് ഉദ്യോഗസ്ഥരും ടാന്‍സാനിയന്‍ ഹൈക്കമ്മീഷണറുമാണ് ബംഗളുരുവിലെത്തുന്നത്.
ടാന്‍സാനിയന്‍ യുവതിയ നഗ്‌നയാക്കി പിഡീപ്പിയ്ക്കുകയും ഞായറാഴ്ച ആഫ്രിക്കന്‍ യുവാക്കളെ മര്‍ദ്ദിയ്ക്കുകയും കാര്‍ കത്തിയ്ക്കുകയും ചെയ്തത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആഫ്രിക്കന്‍ പൗരന്മാര്‍ സഞ്ചരിച്ച മറ്റൊരു കാര്‍ ഒരു സ്ത്രീയെ ഇടിച്ചു വീഴ്ട്ടുകയും തുടര്‍ന്ന് ഇവര്‍ മരിയ്ക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു അക്രമാസക്തരായ ആള്‍ക്കൂട്ടത്തിന്റെ പ്രവൃത്തി. ടാന്‍സാനിയയും സുഡാനും അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഇന്ത്യയെ അറിയിച്ചു.
രാജ്യത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 5000ത്തോളം ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളുണ്ടെന്നും തീര്‍ത്തും നിര്‍ഭാഗ്യകരവും ഖേദകരവുമായ സംഭവമാണ് ബംഗളുരുവിലുണ്ടായതെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും സ്വരൂപ് അഭിപ്രായപ്പെട്ടു. അതേ സമയം ബംഗളുരുവിലേത് വംശീയാക്രമണമാണെന്ന് പറഞ്ഞ ടാന്‍സാനിയന്‍ ഹൈക്കമ്മീഷണര്‍ ജോണ്‍ കിജാസി ഇത് പരാമര്‍ശിയ്ക്കാത്ത കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ഇടിച്ച കാര്‍ ഓടിച്ചിരുന്നവരുമായി ബന്ധമില്ലാതിരുന്നിട്ടും യുവതിയും സുഹൃത്തുക്കളും ആക്രമിയ്ക്കപ്പെട്ടത് തെളിയിയ്ക്കുന്ന ഇത് കറുത്ത വര്‍ഗക്കാര്‍ക്കെതിരായ വംശീയാക്രമണം തന്നെയാണെന്നാണ്. അഞ്ച് പേരെ സംഭവവുമായി അറസ്റ്റ് ചെയ്തു എന്നത് ആശ്വാസകരമാണെന്നും കിജാസി പറഞ്ഞു.
അതേ സമയം പൊലീസ് നടപടി വൈകിയത് യുവതി രണ്ട് ദിവസം വൈകി പരാതി നല്‍കിയത് കൊണ്ടാണെന്നാണ് വികാസ് സ്വരൂപിന്റെ വിശദീകരണം. സംഭവത്തില്‍ ബംഗളുരു പൊലീസ് കമ്മീഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സുഷമ സ്വരാജ് വിഷയം സംസാരിയ്ക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....  (6 minutes ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ  (30 minutes ago)

ഏഷ്യൻ ഗെയിംസിൽ കമൽജിത് - സുരുചി സിംഗ് ഷൂട്ടിംഗ് ടീമിന്റെ പിസ്റ്റളിൽ നിന്ന് ഇന്ത്യയ്ക്ക് രണ്ടാം സ്വർണം...  (42 minutes ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി  (54 minutes ago)

ഏഷ്യൻ ഗെയിംസ് ബാഡ്മിൻറണിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് അപ്രതീക്ഷിത പരാജയം  (1 hour ago)

സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ആലപ്പുഴയിൽ പച്ച മരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ വയോധികന് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത.... എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (9 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (9 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (9 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (9 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (10 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (10 hours ago)

Malayali Vartha Recommends