Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും

ലോകം ഒന്നടങ്കം സ്തംഭിച്ച ദിനമായിരുന്നു ഒക്ടോബർ ഏഴ്...ആ കറുത്ത ദിനത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്...ഭീകരരെ മുച്ചൂടം തകര്‍ത്ത് ഇസ്രയേല്‍ അന്തിമ വിജയത്തിലേക്ക്, നീങ്ങുന്ന അവസരത്തിലാണ് ഒന്നാംവാര്‍ഷികമെത്തിയിരിക്കുന്നത്...

07 OCTOBER 2024 12:00 PM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ മാത്രമല്ല, വാസ്തവത്തിൽ ലോകം ഒന്നടങ്കം സ്തംഭിച്ച ദിനമായിരുന്നു ഒക്ടോബർ ഏഴ്. പശ്ചിമേഷ്യയിൽ യുദ്ധത്തിന് തുടക്കം കുറിച്ച ആ കറുത്ത ദിനത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ ആക്രമണമാണ് ഹമാസ് ഭീകരർ‌ ഇസ്രായേലിൽ നടത്തിയത്.2023 ഒക്ടോബര്‍ 7. ഇസ്രയേല്‍ പ്രാദേശിക സമയം രാവിലെ 6.30.വാരാന്ത്യം ആഘോഷിക്കാനായി തടിച്ചുകൂടിയ ജനങ്ങൾക്കിടയിലേക്കാണ് അപ്രതീക്ഷിതമായെത്തി ആയിരക്കണക്കിന് റോക്കറ്റുകൾ പാഞ്ഞെത്തിയത്. ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഇസ്രായേൽ അന്തം വിട്ടു.

 

യൂറോപ്യൻ യൂണിയനും അമേരിക്കയും ചേർന്ന് ഭീകര സംഘടനയായി കരിമ്പട്ടികയിൽ പെടുത്തിയ ഹമാസാണ് ഇതിന് പിന്നിലെന്ന് ഇസ്രായേലിന് തിരിച്ചറിയാൻ വലിയ സമയമൊന്നും വേണ്ടിവന്നില്ല.കൃത്യമായ തന്ത്രങ്ങളോടെയാണ് ഹമാസ് ഇസ്രായേലിൽ തീമഴ പെയ്ച്ചത്. മിസൈലാക്രമണത്തിന് പിന്നാലെ ആയിരക്കണക്കിന് ഹമാസ് ഭീകരർ അതിർത്തി കടന്ന് ഇരച്ചെത്തി. കരയിൽ ​ ​ഗ്രനേഡുകളും തോക്കുകളും ഉപയോ​ഗിച്ച് ആക്രമണം നടത്തി. 1,205 ഇസ്രായേലികളാണ് അന്ന് കൊല്ലപ്പെട്ടത്. ​ഗാസ മുനമ്പിൽ നിരവധി പേരെ ബന്ദികളാക്കി. സ്ത്രീകളും കുട്ടികളും ലൈം​ഗിക പീഡനത്തിന് വരെ ഇരയായി. 251 ബന്ദികളെ ​ഹമാസ് ​​ഗാസയിലേക്ക് കൊണ്ടുപോയിരുന്നു. മാസങ്ങൾക്കിപ്പുറം പലരെയും ജീവനറ്റാണ് ലഭിച്ചത്. 64 പേർ ഇപ്പോഴും തടങ്കലിലാണ്.

70 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളുടെയും വ്യോമാക്രമണ പ്രതിരോധ കവചമായ അയണ്‍ ഡോമിന്റെയും കണ്ണുവെട്ടിച്ച് ടെല്‍ അവീവില്‍ ഹമാസിന്റെ ആക്രമണം. ‘ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്ലഡ്’ എന്ന പേരില്‍ നടത്തിയ ആക്രമണത്തിന്റെ ഭാഗമായി ഇസ്രയേലിലേക്ക് ഹമാസ് തൊടുത്തത് അയ്യായിരത്തോളം റോക്കറ്റുകള്‍. അപ്രതീക്ഷിത ആക്രമണത്തില്‍ പതറിയെങ്കിലും ‘ഹമാസ് ചെയ്ത വലിയ തെറ്റിന് പകരംവീട്ടു’മെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രതികരണം തൊട്ടുപിന്നാലെയെത്തി. തൊട്ടടുത്ത ദിവസം തന്നെ സ്വോര്‍ഡ്‌സ് ഓഫ് അയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ ഗാസയെ ലക്ഷ്യമിട്ട് വ്യോമാക്രമണം തുടങ്ങി.

 

ഹമാസ് ആക്രമണത്തിന്റെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഗാസയുടെ സ്ഥിതിയിങ്ങനെ...കൊല്ലപ്പെട്ടവര്‍- 42,870 .മരിച്ച കുട്ടികള്‍- 16,500 . പരുക്കേറ്റവര്‍- 97,166 . ∙ഇസ്രയേലില്‍...മരണം-1,139 .പരുക്കേറ്റവര്‍-8,730 . അന്നൊരു ശനിയാഴ്ചയായിരുന്നു. ജൂതരുടെ ഒരാഴ്ചത്തെ വിശുദ്ധമതഗ്രന്ഥപാരായണ ആഘോഷമായ ‘സിംകറ്റ് തോറ’യുടെ ആലസ്യത്തിൽനിന്ന് രാവിലെ 6.30-ന് ഇസ്രയേൽ നടുങ്ങിയുണർന്നു.ഗാസ അതിർത്തിയിലെ 40 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയുമുള്ള കരയതിർത്തിവഴിയായിരുന്നു കടന്നുകയറ്റം. എവിടെപ്പിഴച്ചെന്ന് ഇസ്രയേൽ ചിന്തിക്കുംമുൻപ്‌ കണ്ണിൽക്കണ്ടവരെയെല്ലാം അവർ വെടിവെച്ചിട്ടു.യന്ത്രത്തോക്കുകളുമായി റോന്തുചുറ്റുന്ന ഹമാസുകാരെ സി.സി.ടി.വി.യിലൂടെ കണ്ട് ജനം പരിഭ്രമിച്ചു.  

 

ഭീകരരെ മുച്ചൂടം തകര്‍ത്ത് ഇസ്രയേല്‍ അന്തിമ വിജയത്തിലേക്ക് നീങ്ങുന്ന അവസരത്തിലാണ് ഒന്നാംവാര്‍ഷികമെത്തിയിരിക്കുന്നത്. ഭീകരരെ സംബന്ധിച്ചിടത്തോളം ഇത് കാളരാത്രി തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.ഹമാസ് ഭീകരരെ തകര്‍ത്തെറിഞ്ഞ നഗരങ്ങളിലൊന്നായ എസ്ദേറോത്തില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങിന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നേതൃത്വം നല്കും. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു കെയിൽ ശക്തമായ മഴയും കാറ്റും ആഞ്ഞുവീശുന്നു എല്ലാം തകർത്ത് ബ്രാം കൊടുംകാറ്റ് ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് ഓഫിസ്  (12 minutes ago)

സഹപ്രവർത്തകയെബലാത്സംഗം ചെയ്തമലയാളി നഴ്സിന്7 വർഷം തടവ്സ്ത്രകൾക്ക് സഹായം ചെയ്യുകയായിരുന്നുവെന്ന് !!  (22 minutes ago)

സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (48 minutes ago)

നെറികെട്ട പാകിസ്ഥാൻ !സ്ത്രീകളെയും കുട്ടികളെയും ചാവേറുകളാക്കി !!! ഓലപ്പാമ്പുകാട്ടി ഇന്ത്യയെ വിറപ്പിക്കാൻ അസീം മുനീർ...ചുരുട്ടിക്കൂട്ടി മോദി അഫ്ഗാൻ അതിർത്തിയിൽ സംഭവിക്കുന്നത്  (50 minutes ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ച് കെ.കെ.രമ  (58 minutes ago)

പോലിസ് കള്ളക്കേസ് എടുത്തതിനെതിരെ പരാതി നല്‍കി പത്തൊന്‍പതുകാരി  (1 hour ago)

അധ്യാപികയെ സ്‌കൂളില്‍ കയറി ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ടു ചെയ്യാനെത്തി  (3 hours ago)

15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്  (3 hours ago)

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് നഴ്സിന് ദാരുണാന്ത്യം  (3 hours ago)

അതിജീവിതയ്‌ക്കൊപ്പമെന്ന ക്‌ളീഷേ ഡയലോഗിന് നില്‍ക്കുന്നില്ല; ഗൂഢാലോചനയുണ്ടെന്ന് ദിലീപിന് തോന്നിയിട്ടുണ്ടെങ്കില്‍ 85 ദിവസം അദ്ദേഹത്തെ ജയിലിലിട്ട നടപടിക്കെതിരെ കേസിന് പോകണമെന്ന് ജോയ് മാത്യു  (4 hours ago)

ജയിലിൽ തന്നെ; വീണ്ടും റിമാൻഡ്, രാഹുൽ ഈശ്വറിന് സംഭവിക്കുന്നത്  (4 hours ago)

അരുണാചല്‍ പ്രദേശില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 17പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയിൽനിന്ന് പുക ... റോഡിൽ ഇരുന്ന് പരിശോധിച്ച യുവാവ് ഇതേ ദിശയിൽ നിന്നുതന്നെ എത്തിയ കാർ  (6 hours ago)

യുവാവ് കുഴഞ്ഞു വീണു.  (7 hours ago)

Malayali Vartha Recommends