കാമുകി വേറെ കെട്ടി, കാമുകന്‍ കിണറ്റില്‍ ചാടി മരിച്ചു

കാമുകി മറ്റൊരു യുവാവിനെ വിവാഹം കഴിച്ചതറിഞ്ഞ് മനംനൊന്ത യുവാവ് കിണറ്റില്‍ ചാടി മരിച്ചു. സൗദിയില്‍ ഒരു ഫാമിലെ ജീവനക്കാരനായ 20കാരനാണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. കാമുകിയുടെ വീട്ടുകാരുമായി സംസാരിയ്ക്കുകയും താനുമായുള്ള വിവാഹത്തിന് സമ്മതിപ്പിയ്ക്കുകയും ചെയ്തതിന് ശേഷമാണ് യുവാവ് മടങ്ങിയെത്തിയത്. എന്നാല്‍ തിരിച്ചെത്തിയതിന് പിന്നാലെ കാമുകിയുടെ വിവാഹ വാര്‍ത്തയാണ് യുവാവിനെ തേടിയെത്തിയത്.
ആടുകള്‍ക്ക് വെള്ളം നല്‍കുന്നതിന് വേണ്ടി നിര്‍മ്മിച്ച കിണറിലേയ്ക്കാണ് യുവാവ് ചാടിയത്. പത്ത് ദിവസത്തിന് ശേഷമാണ് ഇയാലുടെ മൃതശരീരം കിണറ്റില്‍ നിന്നും പുറത്തെടുത്തത്. കിണറ്റിലെ അസഹനീയമായ ദുര്‍ഗന്ധത്തെത്തുടര്‍ന്ന് ഫാമിലെ മറ്റൊരു ജീവനക്കാരന്‍ കിണറിലേയ്ക്ക് നോക്കുമ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha