ലബനാനിൽ വെടിനിർത്തൽ നീക്കവുമായി ഇസ്രായേൽ ? ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ വിശ്വസ്തൻ റഷ്യ സന്ദർശിച്ചു; പിന്നിലെ ലക്ഷ്യം ?
ലബനാനിൽ വെടിനിർത്തൽ നീക്കവുമായി ഇസ്രായേൽ രംഗത്തിറങ്ങിയിരിക്കുന്നു. ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ വിശ്വസ്തൻ റഷ്യ സന്ദർശിച്ചു. ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന റഷ്യയുടെ പിന്തുണ തേടി നെതന്യാഹുവിന്‍റെ വിശ്വസ്തനും ഇസ്രായേൽ സ്ട്രാറ്റജിക് വകുപ്പ് മന്ത്രിയുമായ ഡോൺ ഡെർമർ കഴിഞ്ഞ ദിവസം മോസ്കോ സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്.
ഇപ്പോൾ അമേരിക്കൻ സന്ദർശനം നടത്തുന്ന റോൺ ഡെർമർ ഇന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ എന്നിവരുമായും ചർച്ച നടത്തും. മിസൈൽ ആക്രമണം രൂക്ഷമാണ്.
അതിനിടെ ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണത്തിൽ എൺപതിലേറെ പേർ മരിച്ചു. അമേരിക്കയും ഇസ്രായേലും ലബനാൻ സർക്കാറും ചേർന്ന് വെടിനിർത്തൽ നിർദേശത്തിന് രൂപം നൽകിയതായാണ് വിവരം. രാത്രി ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം സ്ഥിതിഗതികൾ ചർച്ച ചെയ്തു. ഹിസ്ബുല്ലയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല.
https://www.facebook.com/Malayalivartha