വൈറ്റ് ഹൗസിലെ വില്ലന്‍ വൈഫൈയാണെന്ന് ഒബാമ

വീട്ടിലെ വൈഫൈ കണക്ഷനില്‍ നിങ്ങള്‍ തൃപ്തനല്ലേ?. അധവാ അല്ലെങ്കില്‍ പേടിക്കേണ്ട. നിങ്ങള്‍ക്ക് കൂട്ടായി ലോക നേതാക്കളിലെ ഏറ്റവും പ്രധാനി എന്ന് നാം വിശേഷിപ്പിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമുണ്ട്. വൈറ്റ് ഹൗസിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് വൈഫൈ കണക്ഷനുകളിലെ പോരായ്മയാണെന്ന് ഒബാമ സാക്ഷ്യപ്പെടുത്തുന്നു.
ബി.ബി.സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഒബാമയുടെ വെളിപ്പെടുത്തല്‍. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നായ വൈറ്റ് ഹൗസില്‍ ഒബാമമിഷേല്‍ ദമ്പതികളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് എന്തെല്ലാമാണെന്നായിരുന്നു ചോദ്യം. അധികം ആലോചിക്കാതെ അതിലൊന്ന് വൈഫൈ ആണെന്ന് ഒബാമ മറുപടി പറയുകയും ചെയ്തു.
വൈറ്റ് ഹൗസിലെ പല ഭാഗങ്ങളിലും വൈഫൈ ഡെഡ് സ്‌പോട്ടുകളാണെന്ന് ഒബാമ ചൂണ്ടിക്കാണിക്കുന്നു. ടെക് വിഷയങ്ങളില്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിയതമന്റെ വാക്കുകളെ മിഷേലും പിന്തുണച്ചു. തങ്ങളുടെ പെണ്‍മക്കളെ വൈഫൈയുടെ അപാകത ശുണ്ഠിപിടിപ്പിക്കാറുണ്ടെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha