Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

വാർത്തകളിൽ നിറസാന്നിദ്ധ്യമാണ് യു.എഫ്.ഒകൾ..1978 ഒക്ടോബറിൽ കാണാതായ ആ വിമാനം എവിടെ..?' ഇതൊരു വിമാനമല്ല '...! അവസാനമായി പൈലറ്റ് അയച്ച സന്ദേശം..

14 FEBRUARY 2025 04:32 PM IST
മലയാളി വാര്‍ത്ത

വാർത്തകളിൽ നിറസാന്നിദ്ധ്യമാണ് യു.എഫ്.ഒകൾ Unidentified flying ഒബ്ജക്റ്റ് അഥവാ പറക്കുന്ന അജ്ഞാത വസ്തുക്കൾ. ഇപ്പോഴും ഇതെല്ലം ഉണ്ടോ എന്നുള്ള കാര്യത്തിൽ ഒരു വ്യക്തത വന്നിട്ടില്ല , ഒരുകൂട്ടർ ഇതൊന്നും ഇല്ലെന്നും ഒരുകൂട്ടർ ഇതെല്ലം ഉണ്ടെന്നും ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. യു.എഫ്.ഒകളെ കണ്ടത് സംബന്ധിച്ച സർക്കാർ റിപ്പോർട്ടുകൾ യു.എസ് നേരത്തെ പുറത്തുവിട്ടിരുന്നു. അത്തരത്തിൽ നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഓസ്ട്രേലിയയിൽ തെളിയിക്കപ്പെടാത്ത കേസുകളിൽ മുന്നിൽ ഒരു യു.എഫ്.ഒ കേസുണ്ട്.

1978 ഒക്ടോബർ 21ന് രാത്രി 7.06 ന് മെൽബണിലെ എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് 20 വയസുള്ള ഫ്രെഡറിക് വാലെന്റിഷ് എന്ന പൈലറ്റിന്റെ ഒരു സന്ദേശമെത്തി. ഓസ്ട്രേലിയയിലെ ബേസ് സ്ട്രെയിറ്റ് ഭാഗത്തെ കടലിന് മുകളിലൂടെ സെസ്‌ന 182 എൽ എന്ന ചെറു വിമാനം പറത്തുകയായിരുന്ന ഫ്രെഡറികിനെ ഒരു വസ്‌തു പിന്തുടരുന്നു എന്നായിരുന്നു സന്ദേശം.തന്റെ വിമാനത്തിന് ഏകദേശം 4,500 അടി മുകളിലായിട്ടാണ് പറക്കുന്ന ഒരു വസ്‌തു പിന്തുടരുന്നതെന്ന് ഫ്രെഡറിക് കൺട്രോൾ റൂമിനെ അറിയിച്ചു. അന്നേരം മറ്റു വിമാനങ്ങൾ ഒന്നും ആ പാതയിൽ ഇല്ലായിരുന്നു. തന്നെ പിന്തുടരുന്നത് ഒരു വിമാനം തന്നെയാണോ എന്ന് മനസിലാക്കാൻ സാധിക്കുന്നില്ലെന്നാണ് ഫ്രെഡറിക് അറിയിച്ചത്.

 

പക്ഷേ, ആ വാഹനത്തിലെ നാല് ലൈറ്റുകൾ തനിക്ക് കാണാമെന്ന് ഫ്രെഡറിക് കൺട്രോൾ റൂം അധികൃതരെ അറിയിച്ചു.വൈകാതെ കിഴക്ക് ഭാഗത്ത് നിന്ന് ആ വസ്‌തു ഫ്രെഡറികിന്റെ വിമാനത്തെ ലക്ഷ്യമാക്കി അടുക്കുകയും ക്രമേണ അത് ഫ്രെഡറികിന്റെ വിമാനത്തിന് മുകളിലെത്തുകയും ചെയ്തു. തിളങ്ങുന്ന ഏതോ ലോഹത്താൽ നിർമിതമായ ആ വസ്‌തുവിൽ നിന്ന് പച്ച നിറത്തിലെ പ്രകാശം പുറത്തു വരുന്നതായി ഫ്രെഡറിക് കണ്ടു.

 

അതിനെ കൂടുതൽ നിരീക്ഷിക്കാൻ സമയം കിട്ടുന്നതിന് മുന്നേ ഫ്രെഡറികിന്റെ വിമാനത്തിന്റെ എൻജിൻ തകരാറിലായി. കൺട്രോൾ റൂമിലുള്ളവരെ ഞെട്ടിച്ചുകൊണ്ട് ഫ്രെഡറിക് അവസാനമായി പറഞ്ഞു ;' ഇതൊരു വിമാനമല്ല '...! പിന്നാലെ, ലോഹങ്ങൾ തമ്മിൽ കൂട്ടി ഉരസുന്ന പോലുള്ള ശബ്ദങ്ങളാണ് കൺട്രോൾ റൂമിലിരുന്നവർ കേട്ടത്.വൈകാതെ തന്നെ ഫ്രെഡറികുമായുള്ള ആശയവിനിമയം പൂർണമായും വിച്ഛേദിക്കപ്പെടുകയും ചെയ്തു. സമയം പാഴാക്കാതെ ഓസ്ട്രേലിയൻ എയർഫോഴ്‌സിന്റെ വിമാനങ്ങൾ ഫ്രെഡറികിനായുള്ള തിരച്ചിൽ ആരംഭിച്ചു.

പക്ഷെ ഇപ്പോഴും ഈ വ്യക്തിയെ കണ്ടെത്താനായിട്ട് സാധിച്ചിട്ടില്ല. അന്ന് സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ അവശിഷ്ടം പോലും കണ്ടെത്താനായിട്ട് സാധിച്ചിട്ടില്ല . ഇന്നും ദുരൂഹമായി തുടരുകയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (3 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (35 minutes ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (41 minutes ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (51 minutes ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (1 hour ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (1 hour ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (2 hours ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (2 hours ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (2 hours ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (3 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (3 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

Malayali Vartha Recommends