Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

യുദ്ധത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി കൊറിയ..ആണവശേഷിയുള്ള മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ..പടിഞ്ഞാറന്‍ തീരത്ത് നടന്ന മിസൈല്‍ വിക്ഷേപണം കാണാന്‍ കിം എത്തിയിരുന്നു..

01 MARCH 2025 03:27 PM IST
മലയാളി വാര്‍ത്ത

യുദ്ധത്തിനുള്ള മുന്നൊരുക്കങ്ങൾ എല്ലാം തുടങ്ങി കൊറിയ. ആണവശേഷിയുള്ള മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ. യുദ്ധത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ് പരീക്ഷണമെന്ന് ഉത്തരകൊറിയന്‍ ചെയര്‍മാന്‍ കിം ജോങ് ഉന്‍ പറഞ്ഞു. ശത്രുരാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പെന്നു പറഞ്ഞാണ് വീണ്ടും ആണവ പരീക്ഷണം. പടിഞ്ഞാറന്‍ തീരത്ത് നടന്ന മിസൈല്‍ വിക്ഷേപണം കാണാന്‍ കിം എത്തിയിരുന്നു. ക്രൂസ് മിസൈല്‍ 132 മിനിറ്റുകൊണ്ട് 1587 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു.

ബുധനാഴ്ച രാവിലെ എട്ടോടെ മഞ്ഞക്കടലിലേക്കായിരുന്നു വിക്ഷേപണമെന്ന് ദക്ഷിണകൊറിയ സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഉത്തരകൊറിയയുടെ നാലാം മിസൈല്‍ വിക്ഷേപണമാണിത്.വടക്കന്‍ കൊറിയയുടെ അന്തരീക്ഷത്തെ ബാധിക്കുന്ന നിലയില്‍ സുരക്ഷ ലംഘിക്കുകയും ഏറ്റുമുട്ടല്‍ അന്തരീക്ഷം വളര്‍ത്തുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ശത്രുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് മിസൈല്‍ പരീക്ഷണമെന്നാണ് കെസിഎന്‍എ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നത്. 1,587 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണ സമയത്ത് 130 മിനിറ്റ് പറത്തിയെന്നാണ് കെസിഎന്‍എയുടെ അവകാശവാദം.

പരീക്ഷണ വിക്ഷേപണത്തിന്റെ ഫലത്തില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ സംതൃപ്തി പ്രക്രടിപ്പിച്ചുവെന്നും ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.'ആണവ പ്രതിരോധ ഘടകങ്ങളുടെ വിശ്വാസ്യതയും പ്രവര്‍ത്തനവും തുടര്‍ച്ചയായി പരീക്ഷിക്കുകയും അവയുടെ ശക്തി പ്രകടിപ്പിക്കുകയുംചെയ്യുന്നത് ഉത്തരകൊറിയയുടെ യുദ്ധ പ്രതിരോധത്തിന്റെ ഉത്തരവാദിത്തമാണെന്ന് കിം ജോങ് ഉന്നിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (13 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (17 minutes ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (25 minutes ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (41 minutes ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (1 hour ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (1 hour ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (1 hour ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (2 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (2 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (2 hours ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (2 hours ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends