Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ചോദ്യം ചോദിക്കുന്നതിനിടെ മൈക്ക് മുഖത്ത് തട്ടി.. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാധ്യമ പ്രവര്‍ത്തകയോട്, ചൊടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍...

16 MARCH 2025 03:55 PM IST
മലയാളി വാര്‍ത്ത

മാധ്യമ പ്രവർത്തകർ അടുത്തെത്തുമ്പോൾ അവരോട് നീരസം പ്രകടിപ്പിക്കുന്ന ലോക നേതാക്കൾ ഉണ്ട് . നമ്മുടെ കേരളത്തിൽ തന്നെ എടുത്തു നോക്കുകയാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും . ഇപ്പോഴിതാ ചോദ്യം ചോദിക്കുന്നതിനിടെ മൈക്ക് മുഖത്ത് തട്ടിയതിനെ തുടര്‍ന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാധ്യമ പ്രവര്‍ത്തകയോട് ചൊടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.വാഷിങ്ടണ്‍ ഡിസിയില്‍ നിന്ന് തിരിക്കുന്നതിന് തൊട്ടുമുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സംഭവം ഉണ്ടായത്.

ഗസ്സയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു ട്രംപ്. മാധ്യമ പ്രവര്‍ത്തക ഏത് ചാനലില്‍ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടില്ല.ട്രംപ് മറുപടി പറയവേ മൈക്ക് മുഖത്ത് തട്ടുകയായിരുന്നു. ഇതോടെ ട്രംപ് ആദ്യമൊന്ന് തുറിച്ചു നോക്കി. അവള്‍ക്ക് വലിയ സ്‌റ്റോറി കിട്ടി എന്നാണ് അദ്ദേഹം ചിരിച്ചുകൊണ്ട് ആദ്യം പറഞ്ഞത്. മൈക്ക് വീണതിനെ തുടര്‍ന്ന് കുറച്ചു നേരത്തേക്ക് മാധ്യമ പ്രവര്‍ത്തകരുമായുള്ള സംവദനം തടസ്സപ്പെട്ടെങ്കിലും വിമാനത്തില്‍ കയറുന്നതിനു തൊട്ടു മുമ്പായി എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയ ശേഷമാണ് ട്രംപ് മടങ്ങിയത്.

 

സംഭവത്തെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ടര്‍ മൈക്ക് പിടിച്ചത് അശ്രദ്ധമായാണ് എന്നാണ് ഉയര്‍ന്ന വിമര്‍ശനം. മുഖത്തോട് ചേർന്ന് മൈക്ക് കൊണ്ടുവരുന്നത് എന്തിനാണെന്നും ചോദ്യമുയരുന്നു.ട്രംപ് അമേരിക്കന്‍ പ്രസിഡന്റായ ശേഷം വൈറ്റ്ഹൗസില്‍ അടക്കം മാധ്യമ നിയന്ത്രണം വന്നിരുന്നു. ട്രംപിന്റെ വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ടുചെയ്യാന്‍ഏതൊക്കെ മാധ്യമങ്ങളുടെ പ്രതിനിധികള്‍ എത്തണമെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു തുടങ്ങിയിട്ടുണ്ട്.

നൂറ്റാണ്ടുകളായി വൈറ്റ്ഹൗസ് പിന്തുടര്‍ന്നിരുന്ന പാരമ്പര്യമാണ് ട്രംപ് മാറ്റിമറിക്കുന്നത്. സ്വതന്ത്രമായി തിരഞ്ഞെടുത്ത മാധ്യമങ്ങളുടെ ലേഖകര്‍ക്ക് ഇതുവരെ പ്രസിഡന്റിന്റെ വാര്‍ത്താസമ്മേളനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാമായിരുന്നു. അവര്‍ക്ക് വൈറ്റ്ഹൗസ് നല്‍കുന്ന കാര്‍ഡുണ്ടാകണമെന്നതായിരുന്നു നിബന്ധന.മെക്സിക്കോ ഉള്‍ക്കടലിന്റെ പേര് ട്രംപ് സര്‍ക്കാര്‍ അമേരിക്കാ ഉള്‍ക്കടല്‍ എന്നുമാറ്റിയതിനുപിന്നാലെ വാര്‍ത്താ ഏജന്‍സിയായ എ.പി.ക്ക് വൈറ്റ്ഹൗസിലെ വാര്‍ത്താസമ്മേളനങ്ങളില്‍ പ്രവേശനം നിഷേധിച്ചിരുന്നു. തങ്ങളുടെ വാര്‍ത്തകളില്‍ മെക്സിക്കോ ഉള്‍ക്കടലെന്ന് തുടര്‍ന്നും ഉപയോഗിക്കുമെന്ന് എ.പി. വ്യക്തമാക്കിയതിനെത്തുടര്‍ന്നായിരുന്നു ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (36 minutes ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (40 minutes ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (51 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (55 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (1 hour ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (1 hour ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (2 hours ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 hours ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends