ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ഇന്ധന സര്‍ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതായി ഇന്‍ഡിഗോ അറിയിച്ചു. വ്യോമയാന ഇന്ധനവില വര്‍ദ്ധിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ പരിഷ്‌കരിച്ച നിരക്കുകള്‍ ഒക്‌ടോബര്‍ ആറ് മുതല്‍ നിലവില്‍ വരും. ഇതോടെ വിമാന ടിക്കറ്റ് നിരക്കിലും വര്‍ദ്ധനവുണ്ടാകും. യാത്രാ ദൂരത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് 100 രൂപ മുതല്‍ 350 രൂപ വരെയാണ് സര്‍ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
500 കിലോമീറ്റര്‍വരെ ദൂരമുള്ള റൂട്ടുകളില്‍ ഇന്ധന ചാര്‍ജ് 375 രൂപയാക്കി. നിലവില്‍ ഇത് 275 രൂപയായിരുന്നു. 501 മുതല്‍ 1000 കിലോമീറ്റര്‍ വരെ ദൂരമുള്ള വിമാനയാത്രയ്ക്ക് 600 രൂപയാണ് സര്‍ചാര്‍ജ്. 400 രൂപയില്‍ നിന്നാണ് ഇത് 600 ആക്കിയത്. 1,001 മുതല്‍ 1,500 കിലോമീറ്ററില്‍ വരെ ദൂരമുള്ള റൂട്ടുകളില്‍ ഈ തുക 900 രൂപയും 1,501 മുതല്‍ 2,000 കിലോമീറ്റര്‍ വരെ ദൂരത്തിന് 1,150 രൂപയുമായിരിക്കും. 2,000 കിലോമീറ്ററിലധികം ദൂരമുള്ള റൂട്ടുകളില്‍ ഇന്ധന സര്‍ചാര്‍ജായി 1,300 രൂപയായിരിക്കും ഈടാക്കുക. ആഭ്യന്തര റൂട്ടുകളിലെ നിരക്കാണിത്.
അന്താരാഷ്ട്ര റൂട്ടുകളിലും സര്‍ചാര്‍ജ് പരിഷ്‌കരിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ സര്‍വീസുകള്‍ക്ക് 6,000 രൂപയും, യൂറോപ്പ് സര്‍വീസുകള്‍ക്ക് 10,000 രൂപയുമാണ്. യൂറോപ്പിലേക്കുള്ള സര്‍ചാര്‍ജ് നിരക്ക് ഏപ്രിലില്‍ വരുത്തിയ നിരക്ക് വര്‍ദ്ധനവ് അനുസരിച്ച് നിലവില്‍ പതിനായിരം രൂപ തന്നെയാണ്. തെക്കുകിഴക്കന്‍ ഏഷ്യ, ജിസിസി മിഡില്‍ ഈസ്റ്റ്, വടക്കന്‍, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് 5,500 രൂപയായിരിക്കും.
https://www.facebook.com/Malayalivartha
























