Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

രണ്ടും കല്പിച്ച് അമേരിക്ക..ഹൂതി വിമതര്‍ ചെങ്കടലില്‍ ഏതെങ്കിലും കപ്പല്‍ ആക്രമിച്ചാലും ഉത്തരവാദിത്തം ഇറാന് തന്നെ..ട്രംപ് രണ്ടാം വട്ടം പ്രസിഡന്റായതിന് ശേഷം ആദ്യമായിട്ടാണ് ഇത്തരത്തിലൊരു വെല്ലുവിളി..

18 MARCH 2025 05:23 PM IST
മലയാളി വാര്‍ത്ത

രണ്ടും കല്പിച്ച് അമേരിക്ക . ഹൂത്തികള്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരേ ആക്രമണം നടത്തിയതിന്റെ ഉത്തരവാദികള്‍ ഇറാന്‍ ആണെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭാവിയിലും ഹൂതി വിമതര്‍ ചെങ്കടലില്‍ ഏതെങ്കിലും കപ്പല്‍ ആക്രമിച്ചാലും ഉത്തരവാദിത്തം ഇറാന് തന്നെ ആയിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം അമേരിക്കയുടെ യുദ്ധക്കപ്പലും ചെങ്കടലിലൂടെ കടന്ന് പോയ ചില കപ്പലുകളും ആക്രമിച്ചതായി ഹൂത്തി വിമതര്‍ അവകാശവാദം ഉന്നയിച്ചിരുന്നു.

ഹൂത്തികള്‍ തൊടുത്തുവിടുന്ന ഓരോ വെടിയുണ്ടയും ഇനി മുതല്‍ ഇറാന്റെ ആയുധങ്ങളില്‍ നിന്നും നേതൃത്വത്തില്‍ നിന്നും തൊടുത്തുവിടുന്ന വെടിവയ്പ്പായി തന്നെ കണക്കാക്കുമെന്നും ഇതിനെല്ലാം ഇറാന്‍ ഉത്തരവാദിയായിരിക്കും എന്നും ഇതിന്റെ അനന്തരഫലങ്ങള്‍ അവര്‍ അനുഭവിക്കുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ കുറേ മാസങ്ങളായി ഹൂത്തികള്‍ക്ക് നേരേ ചെങ്കടലില്‍ അമേരിക്ക നിരന്തരമായി ആക്രമണം നടത്തുന്നുണ്ടായിരുന്നു.ഇറാന് മേല്‍ ആണവ ചര്‍ച്ചകള്‍ക്കായി അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് ട്രംപ് ഇത്തരത്തില്‍ ശക്തമായ നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്.

 

ട്രംപ് രണ്ടാം വട്ടം പ്രസിഡന്റായതിന് ശേഷം ആദ്യമായിട്ടാണ് യെമനിലെ ഹൂത്തി കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ഇതിന് തിരിച്ചടിയായി തങ്ങള്‍ അമേരിക്കയുടെ വിമാനവാഹിനി കപ്പിലന് നേര്‍ക്ക് രണ്്ട തവണ ആക്രമണം നടത്തിയതായി ഹൂത്തികള്‍ അവകാശപ്പെട്ടത്.തുടര്‍ന്ന് യെമനില്‍ നിരവധി പേരെ അണിനിരത്തി അവര്‍ അമേരിക്കന്‍ വിരുദ്ധ റാലികളും സംഘടിപ്പിച്ചിരുന്നു. ഹൂത്തികളുടെ ഭാഗത്ത് നിന്ന് ഇനി ആക്രമണം ഉണ്ടായാല്‍ ശക്തമായി നേരിടുമെന്നും ഇറാന്‍ ഇക്കാര്യത്തില്‍ നിരപരാധിയായ ഇരയാണെന്ന് നടിക്കുകയാണെന്നും ട്രംപ് താക്കീത് നല്‍കി.

ഒരു ദശാബ്ദത്തില്‍ ഏറെയായി സൗദി നേതൃത്വത്തിലുള്ള സഖ്യവുമായി ഹൂത്തികള്‍ ഏറ്റുമുട്ടുകയാണ്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് കടന്ന്കയറി ആക്രമണം നടത്തിയതിന് പിന്നാലെ ഫലസ്തീന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഹൂത്തികള്‍ ചെങ്കടലിലൂടെ കടന്നു പോകുന്ന പല കപ്പലുകളും ആക്രമിച്ചിരുന്നു.കൂടാതെ ഇസ്രയേലിലേക്ക് നിരന്തരമായി ഡ്രോണുകളും മിസൈലുകളും അവര്‍ അയച്ചിരുന്നു. ഇതിന് ഇസ്രയേല്‍ കനത്ത തിരിച്ചടിയും നല്‍കിയിരുന്നു. ഹൂത്തി വിമതര്‍ ചെങ്കടലില്‍ കപ്പലുകളെ ആക്രമിക്കുന്നത് നിര്‍ത്തുന്നതുവരെ യെമനില്‍ ആക്രമണം തുടരുമെന്ന് അമേരിക്ക നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. അക്രമം നിര്‍ത്താനും അല്ലാത്ത പക്ഷം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നാശം ഹൂതികള്‍ക്കുമേല്‍ വരുത്തുമെന്നും ട്രംപും വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (36 minutes ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (40 minutes ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (51 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (55 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (1 hour ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (1 hour ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (2 hours ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 hours ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends