നാലാം വർഷത്തിലേക്കു കടന്ന റഷ്യ – യുക്രെയ്ൻ യുദ്ധം..'പുട്ടിന്‍ അധികം വൈകാതെ മരിക്കും..'എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സെലന്‍സ്‌കി..അഭ്യൂഹങ്ങള്‍ ശരിവച്ച് യുക്രെയിന്‍ പ്രസിഡന്റ്..

നാലാം വർഷത്തിലേക്കു കടന്ന റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ പ്രതീക്ഷ പകരുകയാണു പരിമിത വെടിനിർത്തൽ. ഒരു മാസം നീളുന്ന സമ്പൂർണ വെടിനിർത്തൽ എന്ന ആശയം റഷ്യ നിരാകരിച്ചെങ്കിലും സ്ഥിരം വെടിനിർത്തലിലേക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണു ചർച്ചയ്ക്കു മധ്യസ്ഥ്യം വഹിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇപ്പോഴിതാ ആ തിരക്കിനിടയിൽ ഉഭയകക്ഷി ബന്ധം കരുത്തുറ്റത്താക്കാന്‍ ഉറച്ച് ഇന്ത്യയും റഷ്യയും. റഷ്യന്‍ പ്രസിഡന്റ് വളാഡിമിര്‍ പുട്ടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും.
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് ഇതറിയിച്ചത്. പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനായി ഒരുക്കങ്ങള്‍ നടത്തുകയാണെന്ന് അദ്ദേഹം ടെലിവിഷനിലെ അഭിസംബോധനയില്‍ പറഞ്ഞു.' മൂന്നാം വട്ടം തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ വിദേശ സന്ദര്‍ശനം നടത്തിയത് റഷ്യയിലേക്കാണ്. ഇനി ഞങ്ങളുടെ ഊഴമാണ്' -ലാവ്‌റോവ് പറഞ്ഞു. പുട്ടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ മാസമോ തീയതിയോ ലാവ്‌റോവ് വ്യക്തമാക്കിയില്ല.
കഴിഞ്ഞ വര്‍ഷം റഷ്യ സന്ദര്‍ശിച്ച വേളയില്‍, മോദി പുട്ടിനെ ഔദ്യോഗികമായി ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു. ' പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ ആ ക്ഷണം സ്വീകരിച്ചിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്, ലാവ്‌റോവ് പറഞ്ഞു.2022 ഫെബ്രുവരിയില്‍ യുക്രെയിനുമായുളള യുദ്ധം ആരംഭിച്ച ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാകും ഇത്.
https://www.facebook.com/Malayalivartha