സൈനികരെ... ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറായിരിക്കൂ: കിം ജോങ് ഉന്‍

ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ തയാറായിരിക്കാന്‍ സൈന്യത്തോട് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഉത്തരവ്. ശത്രുക്കളുടെ ഭാഗത്തു നിന്നും ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കിം ജോങ്ങിന്റെ നിര്‍ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപതു വര്‍ഷത്തിനിടയില്‍ ഉണ്ടായതില്‍ വച്ച് ഏറ്റവും കര്‍ശനമായ ഉപരോധം ഐക്യരാഷ്ട്ര സംഘടന ഉത്തരകൊറിയയുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്നു.
എതിര്‍പ്പുകള്‍ വകവയ്ക്കാതെ ഉത്തരകൊറിയ തുടര്‍ച്ചയായി നടത്തിയ നാലാമത് ആണവപരീക്ഷണവും റോക്കറ്റ് വിക്ഷേപണവുമാണ് ഐകകണ്‌ഠ്യേന ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎന്‍ രക്ഷാസമിതിയിലെ അംഗരാജ്യങ്ങളെ പ്രേരിപ്പിച്ചത്. ഇതിനു പിന്നാലെയാണ് അണ്വായുധം ഉപയോഗിക്കാന്‍ തയാറാവാന്‍ സൈന്യത്തോട് കിം നിര്‍ദേശിച്ചത്.
കിം ജോങ് പുതിയതായി വികസിപ്പിച്ചെടുത്ത റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പരിശോധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ ആണ് വാര്‍ത്ത അറിയിച്ചിരിക്കുന്നത്. ഉപരോധം ഏര്‍പ്പെടുത്തി മണിക്കൂറുകള്‍ക്കകം ഉത്തരകൊറിയ അയച്ച ആറ് ഹ്രസ്വ ദൂര മിസൈലുകള്‍ 100-150 കിലോമീറ്റര്‍ സഞ്ചരിച്ചാണു കടലില്‍ പതിച്ചതെന്നു ദക്ഷിണകൊറിയ വെളിപ്പെടുത്തി.
മികച്ച നിലവാരം ഉള്ളതും ധാരാളം എണ്ണമുള്ളതുമാണ് ഉത്തരകൊറിയയുടെ ആണവായുധങ്ങള്‍ എന്നാണ് കിം ജോങ് പ്രതികരിച്ചത്. രാജ്യത്തിന്റെ പ്രതിരോധത്തിന് വേണ്ടിയാണ് ഇത്തരം ആണവായുധങ്ങള്‍ വ്യന്യസിച്ചിട്ടുള്ളത്. ഏത് നിമിഷം വേണമെങ്കിലും അത് ഉപയോഗിക്കാം. ഇപ്പോള്‍ എല്ലാ അര്‍ഥത്തിലും സൈന്യം ശത്രുക്കള്‍ക്ക് എതിരെ പോരാടാനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎന്‍ രക്ഷാസമിതി ഉപരോധം ഏര്‍പ്പെടുത്തി മണിക്കൂറുകള്‍ക്കകം ആറ് ഹ്രസ്വ ദൂര മിസൈലുകള്‍ കിഴക്കന്‍ കടലിലേക്ക് അയച്ച് ഉത്തരകൊറിയ പ്രകോപനപരമായി പ്രതികരിച്ചിരുന്നു. ദക്ഷിണ കൊറിയ, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങള്‍ക്കാണ് ഉത്തര കൊറിയയുടെ ഭീഷണിയുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha