ഗൂഗിള്‍ ഹാക്കുചെയ്യുമെന്ന് വീമ്പുപറഞ്ഞ് ഐ.എസ്; അവസാനം ഒരു ഇന്ത്യന്‍ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ഗൂഗിള്‍ ഹാക്കുചെയ്യുമെന്ന് വീമ്പുപറഞ്ഞ് ഇസ്ലമിക് സ്‌റ്റേറ്റിന്റെ സൈബര്‍ സൈന്യം. അവസാനം ഒരു ഇന്ത്യന്‍ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഐ.എസിന് വേണ്ടി വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതടക്കം സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്ന സൈബര്‍ കാലിഫേറ്റ് ആര്‍മിയാണ് സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളിനെ ഹാക്ക് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.
മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം വഴിയായിരുന്നു ഐ.എസ് ഹാക്കിംഗ് സംഘം ഭീഷണി സന്ദേശം അയച്ചത്. ഭീഷണി വന്നു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഗൂഗിള്‍ ഹാക്ക് ചെയ്യപ്പെട്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രാദേശീക സ്ഥാപനങ്ങള്‍ക്ക് സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ വിവരങ്ങള്‍ നല്‍കുന്ന ഒരു ഇന്ത്യന്‍ സ്ഥാപനത്തിന്റെ വെബ്‌സൈറ്റാണ് ഐ.എസ് ഹാക്ക് ചെയ്തതെന്ന് മനസ്സിലായത്.
ഐസ് ഹാക്കര്‍മാരായ കാലിഫേറ്റ് ആര്‍മി ഈ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മുദ്രയും ഫ്രഞ്ച് ഫാഷയിലുള്ള സംഘടനയുടെ ഗാനങ്ങളും അപ്‌ലോഡ് ചെയ്തു. എന്നാല്‍ കുറച്ചു സമയത്തിനുള്ളില്‍ മറ്റൊരു ഹാക്കിങ് സംഘം ഈ വെബ്‌സൈറ്റ് വീണ്ടും ഹാക്ക് ചെയ്ത് ഐ.എസ് വിരുദ്ധ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha