യുഎസ് പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്റെ ഭാര്യ നാന്‍സി റീഗന്‍ അന്തരിച്ചു

യുഎസിന്റെ മുന്‍ പ്രഥമവനിത നാന്‍സി റീഗന്‍ (94) അന്തരിച്ചു. യുഎസ് പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന്റെ പത്‌നിയായിരുന്നു. ഈ വിവരം പുറത്തുവിട്ടത് റീഗന്‍ ലൈബ്രറിയാണ്. ഹൃദയ സംബന്ധമായ അസുഖമാണ് മരണകാരണം.
കലിഫോര്‍ണിയയിലെ സിമി വാലിയിലെ റൊണാള്‍ഡ് റീഗന്‍ പ്രസിഡന്‍ഷ്യല്‍ ലൈബ്രിറിയില്‍ ഭര്‍ത്താവിന്റെ ശവകുടീരത്തിനു സമീപം തന്നെ നാന്‍സി റീഗനെയും സംസ്‌കരിക്കുമെന്നും റീഗന്‍ ലൈബ്രറി വക്താവ് ജൊവാന്‍ ഡ്രേക്ക് അറിയിച്ചു.
ന്യൂയോര്‍ക്ക് സിറ്റിയില്‍ ജനിച്ച നാന്‍സി റീഗന് ആറു വയസ്സുള്ളപ്പോള്‍ മാതാവ് എഡിത്, ന്യൂറോ സര്‍ജനായ ഡോ. ലോയല്‍ ഡേവിസിനെ വിവാഹം ചെയ്തു. തുടര്‍ന്ന് നാന്‍സിയും ഇവര്‍ക്കൊപ്പം ചിക്കാഗോയിലാണ് വളര്‍ന്നത്.
അഭിനേത്രിയായിരുന്നപ്പോള്‍ 1951-ലാണ് അവര്‍ റൊണാള്‍ഡ് റീഗനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. 2004-ലാണ് റൊണാള്‍ഡ് റീഗന്‍ അന്തരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha