വിമാനം തകര്‍ക്കുമെന്ന് ഭാര്യയ്ക്ക് പൈലറ്റായ ഭര്‍ത്താവിന്റെ ഭീഷണി

തന്നെ ഉപേക്ഷിച്ചിട്ടുപോയാല്‍ വിമാനം തകര്‍ക്കുമെന്ന് ഭാര്യയ്ക്ക് പൈലറ്റിന്റെ ഭീഷണി. തനിക്കൊപ്പം 200 യാത്രക്കാരും മരിക്കുമെന്നും പൈലറ്റ് ഭാര്യയ്ക്കയച്ച സന്ദേശത്തില്‍ പറയുന്നു. ഒരു ജപ്പാന്‍ യാത്രാവിമാന കമ്പനിയില്‍ പൈലറ്റായി സേവനമനുഷ്ടിക്കുന്ന ഇറ്റാലിയന്‍ പൈലറ്റാണ് വിമാനം താഴെയിറക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ഭാര്യയ്ക്ക് സന്ദേശമയച്ച് മുന്നറിയിപ്പ് നല്‍കിയത്. പൈലറ്റിന്റെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ നടന്ന സംഭവത്തിന്റെ റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്തുവന്നത്. റോമില്‍നിന്ന് ജപ്പാനിലേക്ക് വരുന്നതിന് ഇടയിലാണ് പൈലറ്റ് ഭാര്യയ്ക്ക് സന്ദേശമയച്ചത്. ബന്ധം ഉപേക്ഷിക്കുമെന്ന നിലപാട് ഭാര്യ സ്വീകരിച്ചതിനുള്ള മറുപടിയായിരുന്നു പൈലറ്റിന്റെ സന്ദേശം. യുവതി അറിയിച്ചതിനെ തുടര്‍ന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം വിമാനത്തിന്റെ നിയന്ത്രണം സഹപൈലറ്റ് ഏറ്റെടുത്തിരുന്നു.
സംഭവത്തെക്കുറിച്ച് ഇന്നുവരെ യാത്രക്കാരായ 200 പേരോടും കമ്പനി ഒന്നുംതന്നെ അറിയിച്ചിട്ടില്ല. 140 യാത്രക്കാരുമായി ജര്‍മന്‍ പൈലറ്റ് ആന്‍ഡേഴ്‌സ് ലബ്ടിസ് എ320 വിമാനം ആല്‍പ്‌സ് പര്‍വത നിരയില്‍ ഇടിച്ചിറക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha