യുവതി കോമയില്‍നിന്ന് ഉണര്‍ന്നപ്പോള്‍ പറഞ്ഞ കാര്യം കേട്ട് എല്ലാവരും ഞെട്ടി

തലയ്ക്ക് ക്ഷതമേറ്റ് 8 മാസത്തോളം കോമയിലായിരുന്ന യുവതി ഉണര്‍ന്നപ്പോള്‍ പറഞ്ഞ കാര്യം കേട്ട് ആശുപത്രിയിലുള്ളവര്‍ ഒന്നു ഞെട്ടി. ആശുപത്രിയിലായതിന് ശേഷം തന്നെ ഇത്രയും കാലം ശുശ്രൂഷിക്കുകയും തനിക്കുവേണ്ടി ആശുപത്രി ചിലവുകള്‍ മുഴുവന്‍ വഹിക്കുകയും ചെയ്ത കാമുകനാണ് തന്നെ ഈ അവസ്ഥയില്‍ ആക്കിയതെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.
ചൈനയിലെ ലിയാനങ്ങിലാണ് സംഭവം. യുവതിയുടെ കിടയ്ക്കക്കരികെ ആശുപത്രിയില്‍ എല്ലാസമയവും ഒപ്പമുണ്ടയിരുന്ന 22കാരനായ യിങ്‌യിങാണ് സംഭവത്തിലെ പ്രതി. പാകം ചെയ്യുന്നതിനിടെ കുറച്ച് ബ്രഡ് അറിയാതെ കരിഞ്ഞുപോയെന്ന കാരണത്തില്‍ യിങ്‌യിങ് കാമുകിയുടെ തലയ്ക്ക് ചപ്പാത്തിക്കോലിന് തുടര്‍ച്ചയായി അടിക്കുകയായിരുന്നു. തുടര്‍ന്ന് ബോധം നശിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുനില കെട്ടിടത്തിന് മുകളില്‍നിന്ന് വീണതിന് തുല്യമാണ് യുവതിയുടെ പരിക്കെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.
ആശുപത്രിയിലായ കാമുകിയെ ശുശ്രൂഷിച്ച് മുഴുവന്‍ സമയവും യിങ്‌യിങ് ഒപ്പമുണ്ടായിരുന്നു. ആശുപത്രി ബില്ലായി ഇയാള്‍ എകദേശം 20 ലക്ഷം ഇന്ത്യന്‍ രൂപയും അടച്ചിരുന്നു.
ബോധം ലഭിച്ചതിന് ശേഷം പിതാവാണ് സത്യം തുറന്നുപറയുന്നതിന് മകള്‍ക്ക് ധൈര്യം നല്‍കിയത്. നീ ഒരിക്കല്‍ മരിച്ചതാണ്, ഇനിയും എന്തിനാണ് നീ ഭയപ്പെടുന്നത്. ഇതാണ് യാഥാര്‍ത്ഥ്യം നേരിടേണ്ട സമയം, അദ്ദേഹം മകളോട് പറഞ്ഞു. തുടര്‍ന്ന് സംഭവം മകള്‍ പോലീസിനോട് വിവരിച്ചതായും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha