മിസൈല്‍ പരീക്ഷണം നടത്തിയതില്‍ യുഎന്നിന്റെ ആണവ നിര്‍വ്യാപന കരാറിനെ ഒരുതരത്തിലും ബാധിക്കില്ല: ഇറാന്‍

തങ്ങള്‍ മിസൈല്‍ പരീക്ഷണം നടത്തിയതില്‍ യുഎന്നിന്റെ ആണവ നിര്‍വ്യാപന കരാറിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഇറാന്‍. പ്രതിരോധം ലക്ഷ്യമാക്കി വികസിപ്പിച്ചെടുത്ത മിസൈലുകളാണ് പരീക്ഷണം നടത്തിയത്. ഇത് നിയമാനുസൃതമായി മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഹുസൈന്‍ ജബേരി അന്‍സാരി പറഞ്ഞു.
വടക്കന്‍ ഇറാനിലെ അല്‍ബോര്‍സ് പര്‍വതമേഖലയില്‍നിന്ന് ബുധനാഴ്ചയാണ് രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചത്. ദീര്‍ഘദൂര ക്വാദിര്‍ എച്ച്. ക്വാദിര്‍ എഫ് മിസൈലുകളാണു വിക്ഷേപിച്ചതെന്നും ഇവയ്ക്ക് ഇസ്രയേലില്‍ ചെന്നെത്താന്‍ ശേഷിയുണ്‌ടെന്നുമാണ് പറയപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha