ഭാര്യയെ വില്‍ക്കുന്നതായി ഫെയ്‌സ് ബുക്കില്‍ പോസ്റ്റ്, പ്രൊഫസര്‍ അറസ്റ്റില്‍

ഭാര്യയെ ഫേസ്ബുക്കില്‍ വില്‍പ്പനയ്ക്ക് വെച്ച കോളേജ് പ്രഫസര്‍ അറസ്റ്റില്‍. കടബാദ്ധ്യത തീര്‍ക്കുന്നതിനായി ഭാര്യയെ വില്‍ക്കുകയാണെന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിലാണ് അറസ്റ്റ്. ദിലീപ് മാലി എന്ന കോളേജ് അദ്ധ്യാപകനാണ് പിടിയിലായത്. മാര്‍ച്ച് ആറിനായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം ഉണ്ടായത്.പലരില്‍ നിന്നും കടം വാങ്ങിയ പണം തിരികെ നല്‍കുന്നതിനായി ഭാര്യയെ വില്‍ക്കുന്നുവെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഒരു ലക്ഷം രൂപയാണ് ഇയാള്‍ ഭാര്യയ്ക്ക് വിലയിട്ടത്. ഫോണ്‍ നമ്പരും ഇയാള്‍ നല്‍കിയിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ ഭാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കമലേഷ് എന്ന വിദ്യാര്‍ത്ഥിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിലീപിന്റെ ഫേസ്ബുക്ക് പേജില്‍ വിദ്യാര്‍ത്ഥിയായ കമലേഷാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്ന് പോലീസ് പറഞ്ഞു. കമലേഷിന് ദിലീപ് 25,000 രൂപ നല്‍കാനുണ്ടായിരുന്നു. പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് കമലേഷ് ദിലീപിന്റെ ഫോണ്‍ കൈക്കലാക്കുകയായരുന്നു. ഫോണ്‍ തിരികെ നല്‍കണമെങ്കില്‍ ഫേസ്ബുക്കില്‍ ഭാര്യയെ വില്‍ക്കാനുണ്ടെന്ന് പോസ്റ്റ് ഇടണമെന്ന് പറയുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha