യെമനില്‍ പോരാട്ടം ശക്തമായി തുടരുന്നു; 57 പേര്‍ കൊല്ലപ്പെട്ടു

യെമനില്‍ ഹാദി അനുകൂലികളും ഹൗതി ഷിയാകളും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നു. തഇസ് നഗരത്തിലും പരിസരത്തുമായി വെള്ളിയാഴ്ച 57 പേര്‍ക്കു ജീവഹാനി നേരിട്ടു. 37 വിമതരും ആറു സാധാരണക്കാരും 14 ഹൗദി അനുകൂലികളുമാണ് കൊല്ലപ്പെട്ടത്.
മുന്‍ പ്രസിഡന്റ് അബ്ദു റബ് മന്‍സൂര്‍ ഹാദിയെ അനുകൂലിക്കുന്ന പോരാളികളെ പിന്തുണയ്ക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ദശരാഷ്ട്ര സഖ്യം ഹൗതി കേന്ദ്രങ്ങളില്‍ കനത്ത വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ ഒമ്പതു മാസമായി ഹൗതി ഷിയാകള്‍ അടച്ചിട്ടിരുന്ന പ്രധാന പാതകള്‍ ഹാദി അനുകൂലികള്‍ തുറന്നതായി ഗവര്‍ണര്‍ അലി അല്‍ മാമരി പറഞ്ഞു.
രൂക്ഷമായ പോരാട്ടത്തിനുശേഷം തഇസിന്റെ തെക്കന്‍ പ്രദേശമായ അല്‍ മിസ്രക് ഹാദി അനുകൂലികള്‍ കൈയടക്കിയതാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha