ഖത്തറിനെ തൊട്ടാല്‍ വെച്ചേക്കില്ലെന്ന് ട്രംപിന്റെ വെല്ലുവിളി !! കയറി വളഞ്ഞ് മൊസാദ് പണിതുടങ്ങി

ധൈര്യമുണ്ടെങ്കില്‍ ഇനി ഖത്തറിനെ തൊട്ടുനോക്ക്. വൈറ്റ് ഹൗസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വെല്ലുവിളി. ഖത്തറില്‍ ഇനി ഏതെങ്കിലും രാജ്യം ആക്രമണം നടത്തിയാല്‍ അമേരിക്ക ഇറങ്ങും. ഇതു സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ഖത്തറിനെ ആക്രമിച്ചാല്‍ സൈനിക നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ ഉറപ്പാക്കുമെന്ന് അമേരിക്കയുടെ പ്രഖ്യാപനം. ഇതും പ്രഖ്യാപിച്ച് സമാധാനത്തില്‍ ശ്വാസംവിട്ട ട്രംപിന്റെ കൊരവള്ളിക്ക് പിടിച്ച് മൊസാദ്. ഇസ്രയേല്‍ ചാരന്മാര്‍ക്ക് വേണ്ട 5 തല ദോഹ തുര്‍ക്കി ജോര്‍ദ്ദാന്‍ ഇവിടെ എവിടെയോ പതുങ്ങിയിട്ടുണ്ട്. ആ തലകള്‍ തപ്പി ഖത്തറില്‍ അരിച്ചുപെറുക്കി കൊണ്ടിരിക്കുകയാണ് മൊസാദും ഇസ്രയേല്‍ ഇന്റലിജന്റ്‌സും. ഏത് കരാറില്‍ ഒപ്പിട്ടിട്ടും കാര്യമില്ല ഇസ്രയേല്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.
ഗാസയില്‍ സമാധനത്തിന് ഒരുക്കമാണ് പക്ഷെ ഹമാസിനെ വെറുതെ വിടില്ലെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് ലോകത്തിന്റെ ഏത് കോണില്‍ തലവന്മാര്‍ ഒളിച്ചാലും മൊസാദ് പൂട്ടും. ഇനി ഒരാക്രമണം ഖത്തറില്‍ നടന്നാല്‍ ട്രംപിന്റെ തലതെറിക്കും. വെസ്റ്റ് ബാങ്കിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചു. പോയി പണിനോക്കാന്‍ ഇസ്രയേല്‍ പറഞ്ഞു വെസ്റ്റ് ബാങ്കില്‍ ആക്രമണം തുടങ്ങിവെച്ചു ജൂതപ്പട. ഹമാസിനോട് സന്ദിചേര്‍ന്നൊരു സമാധാനത്തിന് ഇസ്രയേല്‍ ഒരുക്കമല്ല. ഇസ്രയേലിന് വേണ്ട ഒരുറപ്പ് ഖത്തര്‍ ഉള്‍പ്പെടെ ഇസ്ലാമിക രാജ്യങ്ങള്‍ ഹമാസിന് സംരക്ഷണം കൊടുക്കരുത്. സാമ്പത്തിക സഹായം നല്‍കരുത്. ഇത് പാലിക്കപ്പെട്ടാല്‍ ഇസ്രയേല്‍ ആക്രമിക്കില്ല. മറിച്ചായാല്‍ ഏത് രാജ്യത്തായാലും ഹമാസിനെ കയറി അടിക്കും. ഖത്തറുമായ് കരാറില്‍ ഒപ്പിട്ട് ട്രംപ് സ്വന്തം കുഴിതോണ്ടിയെന്ന് ചര്‍ച്ചകള്‍.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടതെന്നതാണ് ശ്രദ്ധേയം. ഖത്തറിനെതിരായ ആക്രമണം യുഎസിന് ഭീഷണിയാണെന്നും ഖത്തറിന്റെ പരമാധികാരത്തിനോ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും ഭീഷണിയായി കണക്കാക്കുമെന്നും എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നു. അത്തരമൊരു ആക്രമണം ഉണ്ടായാല്‍, യുഎസിന്റെയും ഖത്തറിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കില്‍ സൈനികവുമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും അമേരിക്ക സ്വീകരിക്കും''ട്രംപ് വ്യക്തമാക്കി. ഖത്തറില്‍ യുഎസ് സൈന്യത്തിന് താവളം ഉണ്ട്. പകരമായി ഖത്തറിന്റെ സുരക്ഷയും യുഎസ് ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ ഇതിനെ മറികടന്നാണ് യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേല്‍ ദോഹയില്‍ ആക്രമണം നടത്തിയത്. ഖത്തറിന്റെ പരമാധികാരത്തെ മറികടന്ന ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം മാപ്പു ചോദിച്ചിരുന്നു. ഖത്തര്‍ പ്രധാനമന്ത്രിയെ വിളിച്ചാണ് നെതന്യാഹു ഖേദം പ്രകടിപ്പിച്ചത്.
എക്‌സിക്യൂട്ടീവ് ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍
ഖത്തറിന്റെ പ്രദേശത്തിനോ, പരമാധികാരത്തിനോ, നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും യുഎസിന്റെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി കണക്കാക്കും.
അത്തരമൊരു ആക്രമണം ഉണ്ടായാല്‍, യുഎസിന്റെയും ഖത്തറിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കില്‍ സൈനികവുമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും യുഎസ് സ്വീകരിക്കും.
ഖത്തറിനെതിരായ ഏതൊരു വിദേശ ആക്രമണത്തിനും വേഗത്തിലുള്ളതും ഏകോപിതവുമായ പ്രതികരണം ഉറപ്പാക്കുന്നതിന്, സ്റ്റേറ്റ് സെക്രട്ടറിയുമായും നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുമായും ഏകോപിപ്പിച്ച് യുദ്ധ സെക്രട്ടറി, ഖത്തറുമായി സംയുക്ത പദ്ധതി നടത്തണം.
സ്റ്റേറ്റ് സെക്രട്ടറി ഖത്തറിന് ഈ ഉറപ്പ് വീണ്ടും നല്‍കണം. തുടര്‍ന്ന് പരസ്പരം പിന്തുണ ഉറപ്പാക്കുന്നതിന് സഖ്യകക്ഷികളുമായും പങ്കാളികളുമായും ഏകോപനം നടത്തുകയും വേണം.
ഖത്തറിനും യുഎസിനും ഇടയില്‍ വിള്ളലുകള്‍ ഉണ്ടാക്കാനുള്ള നീക്കം നടക്കുന്നുണ്ട് അതൊന്നും വിലപ്പോകില്ലെന്ന് വൈറ്റ് ഹൗസിന്റെ പ്രതികരണം. ഖത്തറും യുഎസ് തമ്മിലുള്ള സുരക്ഷാ, പ്രതിരോധ പങ്കാളിത്തം എല്ലാക്കാലത്തേയും പോലെ ശക്തമായി തന്നെ തുടരും. വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണത്തിലാണ്. മേഖലയിലെ സമാധാനവും സുരക്ഷിതത്വവും ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. സെപ്റ്റംബര്‍ 9നാണ് ദോഹയിലെ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ദോഹയിലെ ലഗ്താഫിയയില്‍ ആക്രമണം നടത്തിയത്. ആക്രമണം അമേരിക്കയുടെ അറിവോടെയാണ് നടന്നതെന്നും ആക്രമണ സമയത്ത് ദോഹയിലെ അല്‍ ഉദൈദില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് വ്യോമതാവളത്തിലെ ഓപ്പറേഷന്‍ സെന്റര്‍ നിശ്ശബ്ദമായിരുന്നുവെന്നതുള്‍പ്പെടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ആക്രമണത്തില്‍ ഖത്തറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും ഹമാസ് പ്രവര്‍ത്തകരും ഉള്‍പ്പെടെ 6 പേര്‍ കൊല്ലപ്പെടുകയും സാധാരണക്കാര്‍ക്കുള്‍പ്പെടെ ഒട്ടേറേ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ ഭരണകൂട ഭീകരതയാണ് ഖത്തറിന് മേലുള്ള ആക്രമണമെന്ന് ഖത്തര്‍ അപലപിച്ചിരുന്നു. തുടര്‍ന്ന് അമേരിക്ക പരുങ്ങലിലായി. അറബ് രാജ്യങ്ങള്‍ അമേരിക്കയ്ക്ക് നേരെ സമ്മര്‍ദ്ദം ഉയര്‍ത്തി. ട്രംപ് നെതന്യാഹുവിനെക്കൊണ്ട് ഖത്തറിനോട് മാപ്പ് പറയിക്കുകയും ചെയ്തിരുന്നു.
അമേരിക്കന്‍ റഡാറുകളെ വെട്ടിച്ച് ഖത്തറില്‍ ആക്രമണം നടത്താന്‍ ആര്‍ക്കും കഴിയില്ല. അമേരിക്കന്‍ സഹാത്തോടെ തന്നെയാണ് ആക്രമണം നടന്നതും. ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ അമേരിക്ക നോക്കുകുത്തിയാകുന്നു. ഇന്ന് ഖത്തര്‍ നാളെ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യത്തിന് നേരെ ജൂതപ്പടയുടെ മിസൈല്‍ വീഴും. അത് അനുവദിച്ച് കൊടുക്കാന്‍ കഴിയില്ലെന്ന് സൗദിയും ഖത്തറും കടുപ്പിച്ചു. അറബ് രാജ്യങ്ങളുടെ ആശഹ്ക പരിഹരിക്കേണ്ടത് അമേരിക്കയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ടാണ് ഖത്തറിന് ഒരു കരാറിലൂടെ ട്രംപ് ഇപ്പോള്‍ ഉറപ്പ് കൊടുത്തിരിക്കുന്നത്. ഏത് രാജ്യം ഖത്തറിനെതിരെ വന്നാലും തടയാന്‍ അമേരിക്ക മുന്നിലുണ്ടാകുമെന്നാണ് കരാറിലെ വ്യവസ്ഥ. പക്ഷെ ഒരുറപ്പും മൊസാദിന് മുന്നില്‍ വിലപ്പോകില്ല. അവര്‍ ചെയ്യാനുള്ളത് ചെയ്തിട്ടേ പോകൂ.
ഖത്തറിനെതിരെ ഇനി ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ഖത്തറിനെ പ്രശംസിക്കുകയും ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ട്രംപ് ഖത്തര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. അമേരിക്കയുടെ ശക്തമായ സഖ്യകക്ഷിയും സുഹൃത്തുമായാണ് പ്രസിഡന്റ് ഖത്തറിനെ കാണുന്നത്. ഈ ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ച് അദ്ദേഹത്തിന് വളരെ വിഷമമുണ്ട്.' ലീവിറ്റ് പറഞ്ഞു. ഖത്തര്‍ അമീറിനോടും പ്രധാനമന്ത്രിയോടും പ്രസിഡന്റ് സംസാരിക്കുകയും നമ്മുടെ രാജ്യത്തോടുള്ള പിന്തുണക്കും സൗഹൃദത്തിനും നന്ദി പറയുകയും ചെയ്തു.' അവര്‍ കൂട്ടിച്ചേര്‍ത്തു. 'അവരുടെ മണ്ണില്‍ ഇത്തരമൊരു കാര്യം ഇനി സംഭവിക്കില്ലെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പ് നല്‍കി.' കരോലിന്‍ കൂട്ടിച്ചേര്‍ത്തു. ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ഈ ആക്രമണം ഗുരുതരമായ തിരിച്ചടിയാകുമെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണത്തെ 'സമാധാനത്തിനുള്ള അവസരമായി' കാണുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.
ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ബെഞ്ചമിന്‍ നെതന്യാഹു ഖത്തറിനോട് ക്ഷമാപണം നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വൈറ്റ് ഹൗസ് കൂടിക്കാഴ്ചക്കിടെയാണ് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയെ ഫോണില്‍ വിളിച്ച് നെതന്യാഹു ക്ഷമാപണം നടത്തിയത്. എന്നാല്‍ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ഖത്തറിനോട് ക്ഷമാപണം നടത്തുമ്പോള്‍ ബെഞ്ചമിന്‍ നെതന്യാഹു ഒരു തിരക്കഥ വായിക്കുകയായിരുന്നോ എന്ന ചില സംശയങ്ങള്‍ കൂടി ഉയര്‍ന്നുവരുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോണ്‍ പിടിച്ചിരിക്കുമ്പോള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഒരു കടലാസില്‍ നിന്ന് വായിക്കുന്നതായി കാണിക്കുന്ന ഫോട്ടോയാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ട്രംപാണ് ഈ ആഹ്വാനം മുന്നോട്ടുവച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ മകനും സഹായിയും ഒരു ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ദോഹ ആക്രമണത്തില്‍ ഇസ്രായേല്‍ ക്ഷമാപണം നടത്തണമെന്ന ഖത്തറിന്റെ നിലപാടിനെ തുടര്‍ന്നാണ് നെതന്യാഹു ക്ഷമാപണം നടത്തിയത്.
https://www.facebook.com/Malayalivartha