Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ദുഗ്മുഷ് V/S ഹമാസ്...! തലവെട്ടി വാലിൽ ജീവനിട്ട് ഹമാസ്..!ബന്ദികളിൽ ചിപ്പ്..? യഹൂദന്മാർ ആഘോഷത്തിൽ..!

14 OCTOBER 2025 10:46 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചതിന് പിന്നാലെ ഗാസയില്‍ ഹമാസും അവരുടെ എതിരാളികളും തമ്മില്‍ അധികാരത്തിനായുള്ള രൂക്ഷമായ പോരാട്ടം തുടങ്ങി. ഏറ്റുമുട്ടലുകളില്‍, 27 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഗാസ നഗരത്തില്‍ ഹമാസും ദുഗ്മുഷ് വിഭാഗത്തിലെ സായുധരായ അംഗങ്ങളും തമ്മിലുള്ള മാരകമായ ഏറ്റുമുട്ടലിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. നഗരത്തിന്റെ പടിഞ്ഞാറുള്ള ജോര്‍ദാനിയന്‍ ആശുപത്രിക്ക് സമീപമാണ് ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ തുടരുന്നത്. 19 ദുഗ്മുഷ് വംശജരും എട്ട് ഹമാസ് ഭീകരരും കൊല്ലപ്പെട്ടതായിട്ടാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ രണ്ട് വര്‍ഷത്തിലേറെയായി ഇസ്രായേല്‍ അധിനിവേശത്തില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ ഗാസ നിവാസികളെയും ഈ ഏറ്റുമുട്ടലുകള്‍ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇരു വിഭാഗങ്ങളും തമ്മില്‍ നിരന്തരമായി വെടിവെയ്പ് നടക്കുന്ന സാഹചര്യത്തില്‍ പലരും വീടുകള്‍ വിട്ട് പലായനം ചെയ്യാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഒരു നാട്ടുകാരന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇത്തവണ ആളുകള്‍ ഇസ്രായേലി ആക്രമണങ്ങളില്‍ നിന്ന് ഓടിപ്പോകുകയായിരുന്നില്ല, അവര്‍ സ്വന്തം ആളുകളില്‍ നിന്ന് ഓടിപ്പോകുകയായിരുന്നു എന്നാണ്. ഹമാസും ദുഗ്മുഷ് വംശവും തമ്മില്‍ ദീര്‍ഘകാലമായി വന്‍ ശത്രുതയിലാണ്.

 

 



ഇത് കാരണം നിരന്തരമായി അവര്‍ ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു. ഗാസ മുനമ്പിലെ സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹമാസ് ഉദ്യോഗസ്ഥര്‍, ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ തങ്ങളുടെ സൈന്യം നടപടികള്‍ സ്വീകരിക്കുകയാണ് എന്നാണ് പറയുന്നത്. ഏതൊരു സായുധ പ്രവര്‍ത്തനത്തെയും നേരിടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സമാധാന കരാറില്‍ ഒപ്പുവെച്ചതോടെ ഇസ്രായേലുമായുള്ള രണ്ട് വര്‍ഷത്തെ ഏറ്റുമുട്ടലില്‍ ദുര്‍ബലമായ ഹമാസ് ഇപ്പോള്‍ ഗാസ മുനമ്പിന്റെ നിയന്ത്രണം കൈക്കലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് എന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ദിവസം നിയമവിരുദ്ധരെയും ഇസ്രായേലുമായി സഹകരിക്കുന്നവരെയും നീക്കം ചെയ്യുമെന്ന് ഹമാസ് പ്രഖ്യാപിച്ചിരുന്നു. ഇസ്രായേല്‍ സൈന്യം ഒഴിപ്പിച്ച പ്രദേശങ്ങളുടെ നിയന്ത്രണം പുനഃസ്ഥാപിക്കാന്‍ ഹമാസ് അവരുടെ സായുധ സംഘങ്ങളോട് ആവശ്യപ്പെട്ടതായിട്ടാണ് പറയപ്പെടുന്നത്. ഇത്് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ അവര്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു.

 

 



24 മണിക്കൂറിനുള്ളില്‍ അവര്‍ നിയോഗിക്കപ്പെട്ട മേഖലകളില്‍ എത്തി റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് ഹമാസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഹമാസ് യൂണിറ്റുകള്‍ ഇതിനകം നിരവധി ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഹമാസ് ഇതിനകം അഞ്ച് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ എല്ലാവരും സൈനിക പശ്ചാത്തലമുള്ളവരാണ്. കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച വടക്കന്‍ ഗാസ മുനമ്പിലേക്ക് പതിനായിരക്കണക്കിന് ഫലസ്തീനികള്‍ മടങ്ങുമ്പോള്‍, തോക്കുധാരികളായ ഉദ്യോഗസ്ഥര്‍ തെരുവുകളില്‍ പട്രോളിംഗ് നടത്തുന്നതായി ചിത്രങ്ങളില്‍ കാണാം. ഇസ്രായേല്‍ സൈന്യം ക്രമേണ പിന്‍വാങ്ങുമ്പോള്‍ ഗാസ ആര് ഭരിക്കും, ട്രംപിന്റെ വെടിനിര്‍ത്തല്‍ പദ്ധതിയില്‍ ആവശ്യപ്പെട്ടതുപോലെ ഹമാസ് നിരായുധീകരിക്കുമോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.

ഹമാസ് ആയുധങ്ങള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ചേക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൂചന നല്‍കിയിരുന്നു. ആക്രമണങ്ങളില്‍ പതിനായിരക്കണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏകദേശം രണ്ട് ദശലക്ഷം വരുന്ന ഗാസ ജനസംഖ്യയുടെ 90 ശതമാനത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends