ലണ്ടനിലെ വാക്‌സ് മ്യൂസിയത്തില്‍ മോദിയുടെ മെഴുകുപ്രതിമ

ലണ്ടനിലെ മദാം തുസാഡ്‌സ് മെഴുകുപ്രതിമ മ്യൂസിയത്തിലെ പ്രമുഖര്‍ക്കൊപ്പം ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉണ്ടാകും. മോദി കുര്‍ത്തയും ജാക്കറ്റും ധരിച്ച് നമസ്‌തേ പറയുന്ന മാതൃകയിലുള്ള മെഴുകുശില്‍പമാണ് മ്യൂസിയം അധികൃതര്‍ തയ്യാറാക്കുന്നത്. ഇതിനായി മോദിയുമായി മ്യൂസിയം അധികൃതര്‍ നിരവധിതവണ കൂടിക്കാഴ്ചകള്‍ നടത്തിക്കഴിഞ്ഞു. ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചകള്‍.
മോദിപ്രതിമ ലണ്ടന്‍, സിംഗപ്പൂര്‍, ഹോങ്കോങ്, ബാങ്കോക്ക് എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിലും പ്രദര്‍ശിപ്പിക്കും. ലോകത്തെ 20 രാജ്യങ്ങളിലാണ് മ്യൂസിയത്തിന് ശാഖകളുള്ളത്. ലോകത്തെ ഏറ്റവും പ്രമുഖരായ വ്യക്തികളുടെ മെഴുകുപ്രതിമകളാണ് മദാം തുസാഡ്‌സിലെ മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ളത്.
മ്യൂസിയത്തിലെ പ്രതിമകള്‍ക്കൊപ്പം സ്ഥാനം ലഭിക്കുന്നത് അഭിമാനകരമാണെന്ന് മോദി അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഹൃതിക് റോഷന്‍, ഐശ്വര്യാറായ്, സല്‍മാന്‍ഖാന്‍, കരീന കപൂര്‍, മാധുരി ദീക്ഷിത്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയ പ്രമുഖരുടെ മെഴുകുപ്രതിമകള്‍ ഇവിടെയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha