ഫ്‌ളൈ ദുബായ് ബോയിങ് വിമാനാപകടം: മരച്ചവരില്‍ 2 ഇന്ത്യക്കാര്‍

ദുബായില്‍ നിന്ന് റഷ്യയിലേക്ക് യാത്രചെയ്ത ഫ്‌ളൈ ദുബായ് ബോയിങ് യാത്രാവിമാനം തകര്‍ന്നു 62 പേര്‍ മരിച്ചു. റഷ്യയിലെ റോസ്‌തോവ് ഓണ്‍ ഡോണില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റണ്‍വേ കാണാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
നാല് കുട്ടികളടക്കം 55 യാത്രക്കാരും ഏഴു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരുമായി വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റീജിയണല്‍ എമര്‍ജന്‍സി മന്ത്രാലയവും വക്താവും വ്യക്തമാക്കി. മരിച്ചവരില്‍ രണ്ടു ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുള്ളതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ആദ്യശ്രമത്തില്‍ ഇറങ്ങാന്‍ സാധിക്കാത്തതിനാല്‍ രണ്ടാമതൊരിക്കല്‍ കൂടി ശ്രമം നടത്തുമ്പോഴായിരുന്നു അപകടം. അതേസമയം, സെക്കന്‍ഡില്‍ 14 മുതല്‍ 22 മീറ്റര്‍വരെ (മണിക്കൂറില്‍ 30-50 മൈല്‍) ആഞ്ഞടിച്ച കാറ്റാണ് ദുരന്തത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അപകടത്തെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ആറോളം വിമാനങ്ങളുടെ യാത്ര തടസ്സപ്പെട്ടു. ഇന്നലെ(വെള്ളി) പ്രാദേശിക സമയം രാത്രി 10.20നായിരുന്നു വിമാനം ദുബായില്‍ നിന്ന് പുറപ്പെട്ടത്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഖേഖരിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. 2009ലാണ് ദുബായിയുടെ ബജറ്റ് വിമാനമായ ഫ്‌ലൈദുബായ് പ്രവര്‍ത്തനം ആരംഭിച്ചത്.
വിമാനത്തിലെ യാത്രക്കാരെക്കുറിച്ചറിയാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 44 203 4508 853, 00971 4 293 4100.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha