ബ്രസല്‍സ് വിമാനത്താവളം ഭാഗികമായി തുറന്നു

ഐഎസ് ഭീകരാക്രമണത്തെത്തുടര്‍ന്ന് പൂട്ടിയിട്ടിരിക്കുകയായിരുന്ന ബ്രസല്‍സ് വിമാനത്താവളം ഭാഗികമായി തുറന്നു. മാര്‍ച്ച് 22ന് മൂന്ന് ഐഎസ് ഭീകരര്‍ നടത്തിയ സ്‌ഫോടന പരമ്പരയെത്തുടര്‍ന്ന് വിമാനത്താവളം താത്കാലികമായി അടച്ചിരുന്നു. മൂന്നു വിമാനങ്ങളാണു ബ്രസല്‍സില്‍നിന്നു പറന്നുയര്‍ന്നത്. താവളം വീണ്ടും തുറന്നെങ്കിലും കനത്ത സുരക്ഷയിലാണിപ്പോഴും. ഫറൊ,ഏഥന്‍സ്, ടുറിന്‍ എന്നിവിടങ്ങളിലേക്കാണു വിമാനങ്ങള്‍ പുറപ്പെട്ടത്. ബ്രസല്‍സ് വിമാനത്താവള ചീഫ് എക്‌സിക്യൂട്ടീവ് അര്‍നൗദ് ഫേയ്സ്റ്റാണ് ഇക്കാര്യം അറിയിച്ചത്. ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha