ഇന്തോനേഷ്യയില്‍ 23 വിദേശ ബോട്ടുകള്‍ തകര്‍ത്തു

ഇന്തോനേഷ്യയില്‍ 23 വിദേശ ബോട്ടുകള്‍ തകര്‍ത്തു. മത്സ്യബന്ധന സമയത്ത് സമുദ്രാതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്നു പിടിച്ചെടുത്ത ബോട്ടുകളാണ് ഇന്തോനേഷ്യന്‍ അധികൃതര്‍ കടലില്‍ മുക്കിയത്. വിയറ്റ്‌നാമില്‍നിന്നുള്ള 13 ബോട്ടുകളും മലേഷ്യയില്‍നിന്നുള്ള 10 ബോട്ടുകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഏഴു തുറമുഖങ്ങളിലായി ബോട്ടുകള്‍ സ്‌ഫോടനം നടത്തി കടലില്‍ മുക്കിക്കളയുകയായിരുന്നു. ബോട്ടുകള്‍ തകര്‍ക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ സംപ്രേക്ഷണം ചെയ്തു. അടുത്തിടെ അനധികൃത മത്സ്യബന്ധനം നടത്തിയ 174 ബോട്ടുകള്‍ ഇന്തോനേഷ്യ തകര്‍ത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha