അഭയാര്‍ഥി ദുരന്തത്തില്‍ 500 പേര്‍ മരിച്ചതായി യുഎന്‍ സ്ഥിരീകരണം

മെഡിറ്ററേനിയന്‍ കടലിലുണ്ടായ അഭയാര്‍ഥി ദുരന്തത്തില്‍ 500 പേര്‍ മരിച്ചതായി യുഎന്‍ സ്ഥിരീകരണം. ലിബിയയില്‍നിന്ന് ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അഭയാര്‍ഥികളുമായി പോയ കപ്പല്‍ മുങ്ങിയത്. ഒരു വര്‍ഷത്തിനിടെയുണ്്ടായ ഏറ്റവും വിനാശകരമായ ദുരന്തം എന്ന് യുഎന്‍ റെഫ്യൂജി ഏജന്‍സി അപകടത്തെ വിശേഷിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് കപ്പല്‍ മുങ്ങിയത്. സൊമാലിയയില്‍നിന്നുള്ള അഭയാര്‍ഥികളാണ് യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിച്ച കപ്പലിലുണ്്ടായിരുന്നവരില്‍ കൂടുതലും.41 പേര്‍ അപകടത്തെ അതിജീവിച്ചു. 37 പുരുഷന്‍മാരും മൂന്നു സ്ത്രീകളും ഒരു കുട്ടിയും രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ലിബിയയിലെ തോബ്രുക്കില്‍നിന്നാണ് കപ്പല്‍ പുറപ്പെട്ടത്. ശേഷിയിലും കൂടുതല്‍ ആളുകളെ ഉള്‍ക്കൊണ്്ടതാണ് അപകടകാരണമെന്ന് യുഎന്‍ ഏജന്‍സി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha