ഐ.എസ്സിന്റെ ഹിറ്റ്‌ലിസ്റ്റില്‍ എഴുപത് യു.എസ് മിലിട്ടറി ഉദ്യോഗസ്ഥര്‍

ഐ.എസ്സിന്റെ ഹാക്കിംഗ് ഡിവിഷന്‍ എന്നറിയപ്പെടുന്ന 'ഇസ്ലാമിക് സ്‌റ്റേറ്റ് ഹാക്കിംഗ് ഡിവിഷന്‍' പുറത്തുവിട്ട ലിസ്റ്റ് പ്രകാരം എഴുപത് യു.എസ് മിലിട്ടറി ഉദ്യോഗസ്ഥരെ കൊല ചെയ്യാന്‍ ഐ.എസ്.ഐ.എസ്സിന്റെ നീക്കം. ഉദ്യോഗസ്ഥരുടെ വീടുകളുടെ അഡ്രസ്സും അവരുടെ ഫോട്ടോയും ഉള്‍പ്പെടെയാണ് ഹാക്കിംഗ് ഡിവിഷന്‍ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. എവിടെ വെച്ച് കണ്ടാലും അവരെ കൊലപ്പെടുത്താനാണ് ഐ.എസ്സിന്റെ ആഹ്വാനം. സിറിയയില്‍ തങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയതിനു പ്രതികാരമായാണ് എഴുപത് ഉദ്യോഗസ്ഥരെ കൊല്ലുവാന്‍ ഐ.എസ് പദ്ധതിയിട്ടിരിക്കുന്നത്. ഐ.എസ്സിന്റെ ഈ സന്ദേശത്തില്‍ തലയില്ലാത്ത 'സ്റ്റാച്ചു ഓഫ് ലിബര്‍ട്ടി' യുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. സന്ദേശത്തില്‍ ബ്രിട്ടനെയും ഐ.എസ് വെല്ലുവിളിക്കുന്നുണ്ട് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha