ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്

ചെറുവിമാനത്തിന്റെ സഞ്ചാരപാത ക്രമീകരിച്ച് ലോകപ്രശസ്ത ചിത്രകാരന്‍ ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ മോണാലിസയെ ആകാശത്ത് വരച്ച് പൈലറ്റ്. സെപ്തംബര്‍ 18 വെള്ളിയാഴ്ച ഒക്ലഹോമയ്ക്കും അര്‍ക്കന്‍സാസിനും മുകളിലൂടെ നടത്തിയ ഈ അപൂര്‍വ പറക്കലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലില്‍നിന്ന് പറന്നുയര്‍ന്ന ചെറുവിമാനം ഏകദേശം നാല് മണിക്കൂറോളം പറന്നാണ് ചിത്രം പൂര്‍ത്തിയാക്കിയത്. വിമാനത്തിന്റെ ഓരോ നീക്കവും കൃത്യമായി ആസൂത്രണം ചെയ്തതോടെയാണ് മോണാലിസയുടെ രൂപം ഫ്‌ലൈറ്റ് പാത്തില്‍ തെളിഞ്ഞത്. എയര്‍നവ് റഡാര്‍ പുറത്തുവിട്ട ത്രീഡി ഫ്‌ലൈറ്റ്പാത്ത് ദൃശ്യവല്‍ക്കരണത്തില്‍ ചിത്രം രൂപപ്പെട്ടതെങ്ങനെയെന്ന് വ്യക്തമായി കാണാം.
ബെഞ്ചമിന്‍ മക്ഡാനിയല്‍ എന്ന പൈലറ്റിന്റെ പേരിലാണ് വിമാനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു കലാകാരനെന്ന നിലയിലും പ്രസിദ്ധിനേടിയ അദ്ദേഹം നേരത്തെയും വിമാനത്തിന്റെ സഞ്ചാരപാത ഉപയോഗിച്ച് വിവിധ ചിത്രങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വിമാനം പറത്തുന്നതും ഒരു കലാസൃഷ്ടിയാണെന്നാണ് മക്ഡാനിയലിന്റെ അഭിപ്രായം.
https://www.facebook.com/Malayalivartha
























