മണ്ടേലയുടെ സംസ്‌കാരച്ചടങ്ങില്‍ ഇസ്രയേലി പ്രധാനമന്ത്രി പങ്കെടുക്കില്ല

ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവായ നെല്‍സണ്‍ മണ്ടേലയുടെ സംസ്‌കാരച്ചടങ്ങില്‍ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുക്കില്ല. സൗത്ത് ആഫ്രിക്ക വരെ യാത്ര ചെയ്യുന്നതിനുള്ള ഭീമമായ യാത്രാച്ചെലവ് മൂലമാണ് നെതന്യാഹു ചടങ്ങില്‍ പങ്കെടുക്കാത്തതെന്നാണ് ഇസ്രേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. രണ്ട് മില്ല്യണ്‍ ഡോളറാണ് പ്രധാനമന്ത്രിയുടെ യാത്രയ്‌ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി ചെലവ് വരിക.
മണ്ടേലയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് നെതന്യാഹു നേരത്തെ സൗത്ത് ആഫ്രിക്കന്‍ അധികൃതരെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് യാത്ര ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
https://www.facebook.com/Malayalivartha


























