ഉറുഗ്വെയില്‍ കഞ്ചാവ് കൃഷിക്ക് നിയമാനുമതി

കഞ്ചാവ് കൃഷിക്ക് ഉറുഗ്വെയില്‍ നിയമാനുമതി. ആദ്യമായാണ് ഒരു രാജ്യം കഞ്ചാവ് കൃഷിചെയ്യുന്നതിന് അനുമതി നല്‍കുന്നത്. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സെനറ്റ് ബില്‍പാസാക്കിയത്. ഇനിമുതല്‍ രജിസ്റ്റര്‍ ചെയ്‌തവര്‍ക്ക് കഞ്ചാവ് കൃഷിചെയ്യുകയും വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യാം.
വരുന്ന ഏപ്രിലിലാണ് നിയമം പ്രാബല്യത്തില്‍ വരുക. ഇതോടെ പ്രായപൂര്‍ത്തിയായ ഉറുഗ്വന്‍ പൗരന് 40ഗ്രാം വരെ കഞ്ചാവ് കൈവശം വെക്കാന്‍ സാധിക്കും. മയക്കുമരുന്ന് സംഘങ്ങളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്ന് ബില്ലിനെ എതിര്‍ക്കുന്നവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























