സിറിയയില്‍ വ്യോമാക്രമണത്തില്‍ 36 മരണം

സിറിയയില്‍ വ്യോമാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 15 കുട്ടികളും ഉള്‍പ്പെടുന്നു. പത്തൊമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയന്‍ സൈന്യമാണ് ആക്രമണത്തിന് പിന്നില്‍. വിമതരുടെ കേന്ദ്രമായ അലപ്പോയിലാണ് ആക്രമണം ഉണ്ടായത്. നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനുള്ള പരിശ്രമം വിമതര്‍ നടത്തുന്നതിനിടയിലാണ് സൈന്യത്തിന്റെ ശക്തമായ വ്യോമാക്രമണം ഉണ്ടായത്. സിറിയയില്‍ ഇതുവരെ ആഭ്യന്തര കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. 2011 മുതലാണ് ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ സിറിയയില്‍ പ്രക്ഷോഭം ആരംഭിച്ചത്.
https://www.facebook.com/Malayalivartha
























