മതം മാറാന്‍ സമ്മതിച്ചില്ല യുവാവിന്റെ കൈ രണ്ടും മത തീവ്രവാദികള്‍ വെട്ടിയെടുത്തു

മതം മാറാന്‍ വിസമ്മതിച്ചതിനു പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവാവിന്റെ കൈകള്‍ വെട്ടിമാറ്റിയാതായി പരാതി. ലാഹോറിലെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ അക്വീല്‍ മാസിയാണ് മത തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായി കൈകള്‍ നഷ്ടപ്പെട്ടത്. പെട്രോള്‍ പമ്പില്‍ നിന്നും മത തീവ്രവാദികള്‍ ഇയാളെ തട്ടിക്കൊണ്ടു പോയി ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നിര്‍ദ്ദേശത്തിന് വഴങ്ങാത്തതിനാല്‍ തീവ്രവാദികള്‍ മാസിയുടെ കൈകള്‍ രണ്ടും വെട്ടുകയായിരുന്നു.
തീവ്രവാദികള്‍ക്കെതിരേ ഗാലിബ് മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനില്‍ അക്വീല്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ട്രെയിന്‍ അപകടത്തിലാണു അക്വീലിനു കൈകള്‍ നഷ്ടപ്പെട്ടതെന്നു കരുതുന്നതായി പൊലീസ് ഓഫീസര്‍ അമ്മാരാ അക്തര്‍ അറിയിച്ചു. പാക്കിസ്ഥാനിലെ ക്രൈസ്തവ സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. അല്ലാഹുവിനെ ദൈവമായി കണക്കാക്കത്തതുകൊണ്ടാണ് കൈവെട്ടിയതെന്നാണ് അവര്‍ പറയുന്നത്. എല്ലാ മതങ്ങളേയും സഹിഷ്ണതയോടെ കാണണമെന്ന നബി വചനം ഉയര്‍ത്തിക്കാട്ടിയിട്ടും അക്രമികള്‍ അക്വീല്‍ മാസിയെ വെറുതെ വിട്ടില്ല. ഇത് മത ഭീകരതയുടെ തെളിവായി ക്രൈസ്തവ സംഘടനകള്‍ പറുന്നു. എന്നാല്‍ പറയുന്നതൊന്നും വിശ്വസനീയമല്ലെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha


























