Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഇങ്ങനേയും രാജാക്കന്‍മാര്‍ ഉണ്ട്: 70 വര്‍ഷം തായ്‌ലണ്ടിനെ ഭരിച്ചു: രാജാവിന്റെ മരണത്തില്‍ വേദനിച്ച് തായ് ജനത നിര്‍ത്താതെ കരയുന്നു

14 OCTOBER 2016 04:35 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ലോകത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന രാജാവ് എന്ന പദവിയുമായി ഭൂമിബോല്‍ അതുല്യതേജ് (88) നാടുനീങ്ങി. എഴുപതു വര്‍ഷം നീണ്ട ഭരണത്തിനൊടുവിലാണ് തായ്‌ലണ്ടിലെ കരുത്തനായ ഭരണാധികാരി വിടവാങ്ങുന്നത്. ദീര്‍ഘകാലമായി രോഗാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ വൈകിട്ട് സിരിരാജ് ആശുപത്രിയിലായിരുന്നു. 64 വയസുകാരനായ മകന്‍ മഹാവജ്ര ലോങ്‌കോണ്‍ അടുത്ത രാജാവായി ചുമതലയേല്‍ക്കും. സിരികിത് കിതിയകാര ആണു ഭാര്യ. പെണ്‍മക്കളായ മഹാചാക്രി സിരിതോണ്‍, ഉബോല്‍രത്‌ന രാജകന്യ, ചുലബോണ്‍ വലൈലക് എന്നിവരും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.
രാജ്യത്ത് ഒരു വര്‍ഷത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജാവിന്റെ മരണം അഖണ്ഡത നിലനിര്‍ത്തുന്നതില്‍ ഭരണകൂടത്തിന് വെല്ലുവിളിയാവുമെന്നാണ് വിലയിരുത്തല്‍. തായ്‌ലന്‍ഡിലെ ഛാക്രി രാജവംശത്തിലെ ഒന്‍പതാമത്തെ രാജാവായിരുന്നു ഭൂമിബോല്‍ അതുല്യതേജ്. ദൈവതുല്യനായിട്ടാണു തായ് ജനത രാജാവിനെ കണക്കാക്കിയിരുന്നത്. 1946ല്‍ സഹോദരന്റെ മരണത്തെ തുടര്‍ന്നാണ് അദ്ദേഹം രാജാവായി അധികാരമേറ്റത്. ഇദ്ദേഹത്തിന്റെ ഭരണകാലയളവില്‍ തായ്‌ലന്‍ഡില്‍ 30 പ്രധാനമന്ത്രിമാര്‍ അധികാരത്തില്‍ വന്നുപോയി. മുന്‍ഗാമികളെ അപേക്ഷിച്ച് ജനക്ഷേമ കാര്യങ്ങളില്‍ സദാ ശ്രദ്ധ പുലര്‍ത്തിയിരുന്ന അദ്ദേഹം 1972ല്‍ മകനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നു.
1927ല്‍ ജനിച്ച അദ്ദേഹം പട്ടാള അട്ടിമറികളും രാഷ്ട്രീയ അസ്ഥിരതയും മൂലം വിഘടിച്ചുനിന്ന രാജ്യത്ത് ഐക്യത്തിന്റെ പ്രതീകമായിരുന്നു കിങ് രാമ ഒമ്പതാമന്‍ എന്ന അതുല്യതേജ്. ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന തായ്‌ലന്‍ഡിനെ മേഖലയിലെ പ്രധാന സാമ്പത്തിക ശക്തിയാക്കി മാറ്റിയതില്‍ അതുല്യതേജിന്റെ നയങ്ങള്‍ സുപ്രധാന പങ്കുവഹിച്ചു. രാഷ്ട്രീയമായി ചിതറിക്കിടന്ന രാജ്യത്തെ ഒന്നിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഭരണാധികാരിയായാണ് അദുല്യദജ് വിലയിരുത്തപ്പെടുന്നത്. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന ഇദ്ദേഹം ആശുപത്രിയിലാണ് മരിച്ചതെന്ന് കൊട്ടാരവൃത്തങ്ങള്‍ പറഞ്ഞു. മക്കളടക്കമുള്ള കുടുംബാംഗങ്ങളെല്ലാം അന്ത്യസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു
വര്‍ഷങ്ങളായി ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന അദ്ദേഹം പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതു കുറവായിരുന്നു. 2014 പട്ടാള അട്ടിമറിയെത്തുടര്‍ന്ന് രാജ്യം നിലവില്‍ പട്ടാളഭരണത്തിലാണ്. രാജാവിന്റെ ആരോഗ്യനില ആശങ്കാജനകമാണെന്ന് ഞായറാഴ്ച കൊട്ടാരം അറിയിച്ചിരുന്നു. രോഗതുരനായ രാജാവിന് ആരോഗ്യം വീണ്ടുകിട്ടുന്നതിനായി റോസ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ജനം തെരുവിലിറങ്ങിയിരുന്നു. രാജാവിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് നൂറുകണക്കിന് ആളുകളാണ് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിക്കു വെളിയില്‍ തടിച്ചുകൂടിയത്.
രാജാവിന്റെ നിര്യാണത്തെത്തുടര്‍ന്ന് പാര്‍ലന്റെിന്റെ പ്രത്യേക സമ്മേളനം കൂടി. അടുത്ത രാജാവകാശിയായ വജിറലോങ്‌കോണി(63)ന് ഭൂമിബോലിന്റേതുപോലെ ജനപ്രിയത ഇല്ലാത്തത് രാജഭരണം അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. നിലവിലെ കലുഷിതമായ രാഷ്ട്രീയ പരിതസ്ഥിതിയില്‍ രാജ്യഭരണത്തുടര്‍ച്ച സര്‍ക്കാരിന് തലവേദനയാണെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (6 minutes ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (20 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (31 minutes ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (34 minutes ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (52 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (1 hour ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (1 hour ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (3 hours ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (3 hours ago)

Malayali Vartha Recommends