Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

ഡൊണാള്‍ഡ് ട്രംപിന് റഷ്യയുമായി ദുരൂഹബന്ധം, യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കെതിരെ ഗുരുതരമായ ആരോപണവുമായി എതിര്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍

20 OCTOBER 2016 09:03 AM IST
മലയാളി വാര്‍ത്ത

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തലയിടാന്‍ റഷ്യ ശ്രമിക്കുന്നുവെന്ന രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് സ്വീകരിക്കാന്‍ ട്രംപ് വിസമ്മതിച്ചതാണു ഹിലറിയുടെ ആരോപണത്തിനു പിന്നില്‍. യുഎസ് സൈന്യത്തെയും രഹസ്യാന്വേഷണ വിദഗ്ധരെയും പരിഗണിക്കാതെ റഷ്യന്‍ പ്രസിഡന്റ് പുടിനോടാണ് ട്രംപിനു പ്രിയമെന്ന് ഹിലറി സ്ഥാനാര്ഥികളുമായുള്ള സംവാദത്തിനിടയില്‍ ആരോപിച്ചു.റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കളിപ്പാവയാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന്‍. സ്ത്രീകളോടു മോശമായി പെരുമാറുന്ന ട്രംപ് പ്രസിഡന്റ് പദവിക്കു യോഗ്യനല്ലെന്നും ഹിലറി ക്ലിന്റന്‍ പറഞ്ഞു.

അതേസമയം, പുടിനുമായി സൗഹൃദമില്ലെന്നു പറഞ്ഞ ട്രംപ്, ഇസ്‌ലാമിക തീവ്രവാദം രാജ്യത്ത് അനുവദിക്കില്ലെന്നും വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അവസാന സ്ഥാനാര്‍ഥി സംവാദത്തിലാണ് ഇരുവരുടെയും ആരോപണപ്രത്യാരോപണങ്ങള്‍. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഇക്കാര്യത്തില്‍ തന്റെ ഭാര്യയോടുപോലും മാപ്പു പറയേണ്ടി വന്നിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഹിലറി പ്രസിഡന്റ് ആയാല്‍ യുഎസിന്റെ ഭാവി കുഴപ്പത്തിലാകുമെന്നാണു ട്രംപിന്റെ നിലപാട്. കുടിയേറ്റത്തെ പിന്തുണയ്ക്കില്ലെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ കുടിയേറുന്നവരെ നിയമപരമായി അംഗീകരിക്കുന്നതു സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുമെന്ന നിലപാടാണ് ഹിലറിക്ക്. യുഎസിന്റെ സാമ്പത്തിക സ്ഥിതി, സുപ്രീം കോടതി, വിദേശകാര്യം തുടങ്ങിയ വിഷയങ്ങള്‍ ഈ സംവാദത്തില്‍ ചര്‍ച്ചയായി.

അതേസമയം, തിരഞ്ഞെടുപ്പു വിധി സ്വീകരിക്കുമോ എന്ന ചോദ്യത്തിന്റെ വ്യക്തമായ ഉത്തരം നല്‍കാന്‍ ട്രംപ് വിസമ്മതിച്ചു. അതു സമയമാകുമ്പോള്‍ വ്യക്തമാക്കാമെന്നാണു ട്രംപിന്റെ നിലപാട്. എന്നാല്‍ 240 വര്‍ഷത്തെ പാരമ്പര്യമുള്ള ജനാധിപത്യത്തെ കുറച്ചുകാണിക്കുന്ന നിലപാടാണു ട്രംപിന്റേതെന്ന് ഹിലറി തിരിച്ചടിച്ചു. സ്വതന്ത്രവും പക്ഷപാതരഹിതവുമായ തിരഞ്ഞെടുപ്പാണ് ഇവിടെ നടക്കാറുള്ളതെന്നും ജനഹിതം നമ്മള്‍ അംഗീകരിക്കാറുള്ളതാണെന്നും ഹിലറി മറുപടി പറഞ്ഞു. അന്തിമജനവിധിക്കു മൂന്നാഴ്ചമാത്രം ശേഷിക്കെ മുന്‍തൂക്കം നിലനിര്‍ത്താന്‍ ഹിലറിയും പ്രതിച്ഛായ വീണ്ടെടുക്കാന്‍ ട്രംപും കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് മൂന്നാം സംവാദം വന്നത്. നവംബര്‍ എട്ടിനാണ് തിരഞ്ഞെടുപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (43 minutes ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (1 hour ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (7 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (8 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (9 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (9 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (9 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (10 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (10 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (10 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (10 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (10 hours ago)

Malayali Vartha Recommends