Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ബ്രട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനം നാളെ മുതല്‍

05 NOVEMBER 2016 08:27 AM IST
മലയാളി വാര്‍ത്ത

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനം ഞായറാഴ്ച മുതല്‍. മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന തെരേസ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്തും. ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രിക്കസേരയിലെത്തിയ തെരേസ നിരവധി വ്യാപാരകരാറുകള്‍ ലക്ഷ്യമിട്ടാണു യൂറോപ്പിനു പുറത്തെ ആദ്യ സന്ദര്‍ശനം ഇന്ത്യയിലേക്കാക്കിയത്.

യൂറോപ്യന്‍ യൂണിയനു പുറത്തുള്ള ഏതെങ്കിലും രാജ്യത്തേക്കു തെരേസ മേയ് നടത്തുന്നു ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. രണ്ടുമാസം മുമ്പ് ചൈന സന്ദര്‍ശിച്ചിരുന്നെങ്കിലും അത് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു. അന്ന് ചൈനയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി തെരേസ ഹ്രസ്വമായ കൂടിക്കാഴ്ച നടത്തിയിരുന്നു.
ബ്രെക്‌സിറ്റിനുശേഷം സ്വതന്ത്ര വ്യാപരകരാറുകള്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ബ്രിട്ടന്‍ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്രവ്യാപാര പങ്കാളിയായി പരിഗണിക്കുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. ഇതു ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാകും പ്രധാനമായും മൂന്നുദിവസത്തെ സന്ദര്‍ശനത്തിലുണ്ടാകുക. സാമ്പത്തിക വ്യാപാര സഹകരണത്തിനായുള്ള നിരവധി കൂടിക്കാഴ്ചകള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ടാകും.
ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യയുകെ ടെക് ഉച്ചകോടി ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ നിലവിലുള്ള വ്യാപാര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും പുത്തന്‍ അവസരങ്ങള്‍ക്കു വാതില്‍ തുറക്കാനും ലക്ഷ്യമിട്ടുള്ളതാണു ടെക് ഉച്ചകോടി. കഴിഞ്ഞവര്‍ഷത്തെ നരേന്ദ്ര മോഡിയുടെ ബ്രിട്ടീഷ് സന്ദര്‍ശനവേളയില്‍ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറണുമായി നിശ്ചയിച്ചുറപ്പിച്ചതാണ് ഈ ഉച്ചകോടി. ബ്രെക്‌സിറ്റിനെത്തുടര്‍ന്ന് കാമറണ്‍ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചൊഴിഞ്ഞെങ്കിലും മുന്‍ നിശ്ചയപ്രകാരം ഉച്ചകോടിയുമായി സഹകരിക്കാനായിരുന്നു തെരേസയുടെ തീരുമാനം.

ഡേവിഡ് കാമറണുമായി ഊഷ്മളമായ വ്യക്തിബന്ധം സ്ഥാപിച്ചിരുന്ന നരേന്ദ്രമോഡി പുതിയ പ്രധാനമന്ത്രിയുമായും നല്ല ബന്ധത്തിലാണ്. രണ്ടാഴ്ചമുമ്പ് അറുപതുവയസ് തികഞ്ഞ തെരേസയ്ക്കു നരേന്ദ്രമോഡി ജന്മദിനാശംസ നേര്‍ന്നിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍നിന്നും പ്രത്യേക ദുതന്‍ നേരിട്ടുപോയി ബൊക്കെ നല്‍കിയാണു തെരേസയ്ക്ക് ഇന്ത്യയുടെ ജന്മദിനാശംസ നേര്‍ന്നത്. ബ്രിട്ടനിലെ ഇന്ത്യക്കാര്‍ക്കു കഴിഞ്ഞദിവസം സുദീര്‍ഘമായ ദീപാവലി ആശംസകള്‍ അറിയിച്ചുകൊണ്ടാണ് തെരേസ ഇതിനോടു പ്രതികരിച്ചത്.

കാനഡ, ചൈന, മെക്‌സിക്കോ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ തുടങ്ങിയ നിരവധി രാഷ്ട്രങ്ങള്‍ ബ്രെക്‌സിറ്റിനുശേഷം സ്വതന്ത്ര വ്യാപാരകരാറിനു തയ്യാറായി ബ്രിട്ടനെ സമീപിച്ചെങ്കിലും ഇവര്‍ക്കെല്ലാം മുന്നിലുള്ള പരിഗണനയാണ് ആദ്യ സന്ദര്‍ശനത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തുകൊണ്ടു തെരേസ നല്‍കുന്നത്.
കശ്മീര്‍ പ്രശ്‌നത്തിലും പാക്കിസ്ഥാന്‍ പിന്തുണയോടെയുള്ള തീവ്രവാദ പ്രവര്‍ത്തനത്തിനെതിരായ പോരാട്ടത്തിലും ബ്രിട്ടന്റെ പിന്തുണ ഉറപ്പാക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ ശ്രമമുണ്ടാകും.

ഇന്ത്യയില്‍നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിനും വിദ്യാഭ്യാസ വീസകള്‍ക്കുമുള്ള നിയന്ത്രണത്തിന് ഇളവുവരുത്തുന്ന കാര്യം ഇന്ത്യ തെരേസയുടെ മുന്നില്‍ വയ്ക്കും. സ്റ്റുഡന്റ് വീസയില്‍ എത്തുന്നവര്‍ക്കു പഠനത്തിനുശേഷം രണ്ടുവര്‍ഷം ജോലിചെയ്യാന്‍ മുന്‍പുണ്ടായിരുന്ന പോസ്റ്റ് സ്റ്റഡി വീസ പുനഃസ്ഥാപിക്കണമെന്ന ആവശ്യമാകും ഇതില്‍ പ്രധാനപ്പെട്ടത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ യുകെയില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 50 ശതമനത്തോളം കുറവുണ്ടായതാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോസ്റ്റ് സ്റ്റഡി വീസ നിര്‍ത്തലാക്കിയതാണ് ഇതിനു പ്രധാന കാരണം.
ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ വാണിജ്യ കരാര്‍ ഒപ്പുവയ്ക്കുന്നതു സംബന്ധിച്ച് ഇന്ത്യന്‍ വാണിജ്യ മന്ത്രി നിര്‍മല സീതാരാമനും ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സും തമ്മില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തും. ബ്രെക്‌സിറ്റിന്റെ നടപടിക്രമങ്ങള്‍ മാര്‍ച്ചില്‍ ഔദ്യോഗികമായി ആരംഭിച്ച ശേഷമാകും കരാര്‍ ഒപ്പുവയ്ക്കുക.

ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന ആറ് മുന്‍ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരുടെ മോചനത്തിനു തെരേസ മേയ് നരേന്ദ്ര മോഡിയുടെ പ്രത്യേക ഇടപെടല്‍ അഭ്യര്‍ഥിക്കും. ഇന്ത്യാ സന്ദര്‍ശനത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു തടവിലുള്ളവരുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ടിരുന്നു. കടല്‍ക്കൊള്ളസംഘത്തെ നേരിടാനുള്ള സുരക്ഷാ കപ്പലില്‍ ജോലിചെയ്തിരുന്ന ഈ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ ലൈസന്‍സില്ലാത്ത 35 യന്ത്രതോക്കുകളും ആറായിരത്തോളം വെടിയുണ്ടകളും കൈവശം വച്ചതിനാണ് 2013ല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ വച്ച് അറസ്റ്റിലായതും പിന്നീട് അഞ്ചുവര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ടതും. സുരക്ഷാജോലിക്കിടെ അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ട ഇവരുടെ കഥ ബിബിസി ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

അത്രകണ്ടു മെച്ചമല്ലാതിരുന്ന ഇന്ത്യാ യുകെ നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ ഡേവിഡ് കാമറണ്‍ പ്രധാനമന്ത്രിയായപ്പോഴാണു വീണ്ടും ഊഷ്മളമായി തുടങ്ങിയത്. ആറുവര്‍ഷം പ്രധാനമന്ത്രിയായിരുന്ന കാമറണ്‍ മൂന്നുവട്ടം ഇന്ത്യ സന്ദര്‍ശിച്ചാണ് ഇതു സാധ്യമാക്കിയത്. പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രിട്ടനില്‍ സന്ദര്‍ശനം നടത്തിയത്. ആ സന്ദര്‍ശനത്തിനൊടുവില്‍ ലണ്ടനിലെ വെംബ്ലി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യാനെത്തിയ മോഡിക്കൊപ്പം കാമറണും കുടുംബസമേതമാണ് എത്തിയത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആരംഭിച്ച ആ പുതിയ സൗഹൃദം ഊട്ടിയുറപ്പിക്കാനാകും തെരേസ മേയ് മൂന്നുദിവസത്തെ സന്ദര്‍ശനത്തില്‍ ശ്രമിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (14 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (28 minutes ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (37 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (49 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (12 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (13 hours ago)

Malayali Vartha Recommends