കളിയാക്കിയ പരസ്യം യാഥാര്‍ത്ഥ്യമാകുമോ? നരേന്ദ്ര മോഡി വരുമെന്ന് രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മോഡിയെ കൈയ്യിലെടുക്കാന്‍ അമേരിക്ക

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ കണ്ട ഒരു വാര്‍ത്ത യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. നരേന്ദ്രമോഡിയുടെ പ്രസംഗം അതീവ ശ്രദ്ധയോടെ ടിവിയില്‍ കാണുന്ന അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ ചിത്രം അവസാനം കളിയാക്കലായി.
ഈജിപ്‌റ്റ് പ്രസിഡന്റ് മുബാറക്കിന്റെ സ്ഥാനത്താണ് മോഡിയുടെ ചിത്രം വച്ചത്. എന്തായാലും മോഡി വിരോധികളും അല്ലാത്തവരും ആ തമാശ നന്നായി ആസ്വദിച്ചു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആ നിലയിലേക്കാണ് പോകുന്നത്. ഒബാമയും അമേരിക്കയും മോഡിയെ ശ്രദ്ധിക്കുന്നു.
അമേരിക്കയില്‍ മോഡിയെ കയറ്റിയില്ലെങ്കിലെന്താ ഒബാമ മോഡി ഭക്തന്‍ തന്നെ!

ഞാന്‍ തൊട്ടുകൂടായ്‌മയുടെ ഇര എന്ന് കഴിഞ്ഞ ദിവസം നരേന്ദ്ര മോഡി പറഞ്ഞത് കേരള നേതാക്കളെ ഉദ്യേശിച്ചാണെങ്കിലും അതിന് അന്തര്‍ദേശീയ തലത്തില്‍ തന്നെ മാറ്റം വരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി അധികാരത്തിലെത്തുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തൊട്ടു കൂടായ്‌മ മാറ്റിവച്ച് മോഡിയെ കൈയ്യിലെടുക്കാനുള്ള ശ്രമം അമേരിക്ക തുടങ്ങി.
ഗുജറാത്ത് വംശഹത്യയുടെ പേരില്‍ മോഡിക്ക് പല തവണ അമേരിക്ക വിസ നിഷേധിച്ചതാണ്. മുമ്പ് പല യൂറോപ്യന്‍ രാജ്യങ്ങളും മോഡിക്ക് ബഹിഷ്‌ക്കരണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അത് പിന്നീട് പിന്‍വലിച്ചതുപോലെ ഇപ്പോള്‍ അമേരിക്കയും ആ നിലപാടിലേക്കാണ് നീങ്ങുന്നത്.
ലോകം ഉറ്റു നോക്കുന്ന നരേന്ദ്രമോഡിയെ ഇനിയും അകറ്റിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് അമേരിക്കയ്‌ക്ക് നന്നായി മനസിലാകും.
ഇതിന്റെ ഭാഗമായി ഇന്ത്യയിലെ യു.എസ് അംബാസഡര്‍ നാന്‍സി പവല്‍ മോഡിയുമായി കൂടികാഴ്‌ച നടത്താന്‍ തീരുമാനം. കൂടികാഴ്‌ച എത്രയും പെട്ടെന്നു തന്നെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയിലെ മുതിര്‍ന്ന നേതാക്കളും ബിസിനസ്സുകാരുമായി അമേരിക്ക ചര്‍ച്ച നടത്തിവരികയാണ്.
ഏതായാലും ഈ കൂടികാഴ്‌ചയോടു കൂടി ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നാണ് അമേരിക്കയുടെ വിശ്വാസം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























