ഒബാമയും ബിയോണ്‍സും പ്രണയത്തിലാണെന്ന് പാസ്‌കല്‍ റൊസ്റ്റെയ്‌ന്‍

അമേരിക്കന്‍ പ്രസിഡന്റെ ബരാക് ഒബാമയും പ്രശസ്‌ത ഗായിക ബിയോണ്‍സും തമ്മില്‍ പ്രണയമാണെന്നുള്ള വെളിപ്പെടുത്തല്‍ പാസ്‌കല്‍ റൊസ്റ്റെയ്‌ന്‍ എന്ന ഫോട്ടോഗ്രാഫര്‍ ലോകത്തെ അറിയിച്ചു. ഇദ്ദേഹം തന്നെയാണ് മുമ്പ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്‍ഡയുടെ രഹസ്യപ്രണയം വെളിപ്പെടുത്തിയത്.ഒബായമയെ കുരുക്കാനുള്ള തന്ത്രമായിരിക്കാമിത്.
പാസ്‌കല്‍ പുറത്തു വിട്ട ചിത്രങ്ങള്‍ കാരണമാണ് ഒലാന്‍ഡെ-വലേറി ബന്ധം പിരിഞ്ഞു പോകാന്‍ കാരണം. ഒലാന്‍ഡെ കാമുകിയായ ജൂലി ഗേയിറ്റിനെ രാത്രിയില്‍ കാണാന്‍ പോയതിന്റെ ദൃശ്യങ്ങളാണ് അദ്ദേഹം പുറത്തു വിട്ടത്. അമ്പത്തിരണ്ടു കാരനായ ഒബാമയും മുപ്പത്തിരണ്ടു വയസ്സുള്ള ബിയോണ്‍സും ചേര്‍ന്നുള്ള ഫോട്ടോയാണ് ഇപ്പോള്‍ പുറത്തായത്. നേരത്തെ തന്നെ ഒബാമയും ഭാര്യ മിഷേലുമായുള്ള ഭിന്നത അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്നതായിരുന്നു. ഫ്രാന്‍സില്‍ നിന്നുള്ള വെളിപ്പെടുത്തലിനോട് വൈറ്റ് ഹൗസ് പ്രതികരിച്ചതായി അറിവില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























