ആണും പെണ്ണും മാത്രമല്ല.. ഇവിടെ മനുഷ്യന്‍ 58 തരം

ആണാണോ പെണ്ണാണോ എന്ന ചോദ്യത്തില്‍ മാത്രം ഒതുക്കാതെ 58 വിഭാഗങ്ങള്‍കൂടി ഉള്‍പ്പെടുത്തി പുതിയ വ്യക്തി രൂപരേഖയുമായി ഫെയ്‌സ്‌ബുക്ക്. പുരുഷനും സ്ത്രീയും അല്ലാത്തവര്‍, രണ്ടും കൂടിയായവര്‍, പുരുഷന്‍ സ്‌ത്രീയായത്, സ്‌ത്രീ പുരഷനായത്, സ്‌ത്രീയാണെങ്കിലും പുരുഷസ്വഭാവമുള്ളവര്‍, മറിച്ചുള്ള സ്വഭാവക്കാര്‍ എന്നിങ്ങനെ രൂപത്തിലും ഭാവത്തിലും വരുന്ന മാറ്റം കണക്കിലെടുത്താണ് പുതിയ വിഭാഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഉപയോക്താക്കളുടെ അപേക്ഷ കണക്കിലെടുത്ത് ലിംസ്വഭാവം അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന സംഘടനകളുമായും നരവംശ ശാസ്‌ത്രജ്ഞരുമായും കൂടിയാലോചിച്ചാണ് വിഭാഗങ്ങളുണ്ടാക്കിയത്.
യു.എസ് ഇഗ്ലിഷിലൂടെ സൈറ്റ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് പുതിയ ഓപ്‌ഷന്‍ ആദ്യം ലഭ്യമാവുക. അടുത്തു തന്നെ എല്ലാ ഭാഷകളിലേക്കും വ്യാപിപ്പിക്കുമെന്നും ഫെയ്‌സ്‌ബുക്ക് വൃത്തങ്ങള്‍ വ്യക്തമാക്കി.
ദ്വിലിംഗ വ്യക്തികള്‍ക്ക് ആശ്വാസമാകുന്ന ഈ മാറ്റം സന്തോഷം നല്‍കുന്നുവെന്ന് സാന്‍ഫ്രാന്‍സിസ്‌കോ ട്രാന്‍സ്‌ജെന്‍ഡര്‍ ലോ സെന്റര്‍ മേധാവി അഭിപ്രായപ്പെട്ടു.
വില്യം ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ 2011 ലെ കണക്ക് പ്രകാരം അമേരിക്കയില്‍ 7 ലക്ഷത്തോളം യുവതി യുവാക്കള്‍ ദ്വിലിംഗ വ്യക്തികളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























