ഇറ്റലിയിലെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാവാന്‍ മാറ്റിയോ റെന്‍സി

പ്രശ്‌നങ്ങള്‍ നിറഞ്ഞ പത്തു മാസത്തെ ഭരണത്തിനൊടുവില്‍ രാജിവെച്ച ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്റിക്കോ ലെറ്റയുടെ പിന്‍ഗാമിയായി ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവ് മാറ്റിയോ റെന്‍സി സ്ഥാനമേറ്റെടുക്കാനൊരുങ്ങുന്നു.
ഇറ്റലിയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്നതാണ് 39കാരനായ റെന്‍സിയുടെ ആകര്‍ഷണം. ഭരണമാറ്റം സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകുമെന്ന് പ്രസിഡന്റ് ജോര്‍ജിയോ നെപ്പോളിച്ചാനോയുടെ ഓഫീസ് അറിയിച്ചു.
സര്‍ക്കാരിനെ മാറ്റണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയിലെ തന്റെ കടുത്ത എതിരാളിയായ മാറ്റിയോ റെന്‍സി മുന്നോട്ട് വെച്ച പ്രമേയത്തെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പിന്തുണച്ചതോടെയാണ് ലെറ്റയ്‌ക്ക് അധികാരം നഷ്ടമായത്. പാര്‍ട്ടി ആസ്ഥാനത്തു നടന്ന വോട്ടെടുപ്പില്‍ ബഹുഭൂരിപക്ഷവും ലെറ്റയ്‌ക്ക് എതിരേ വോട്ടു ചെയ്‌തു.
2013ലെ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തിലെത്തിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഏറെയൊന്നും ചെയ്യാന്‍ 47കാരനായ ലെറ്റയ്‌ക്ക് കഴിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha
























