വയോധികയായ കന്യാസ്‌ത്രീക്ക് 35 മാസം തടവ്

വൃദ്ധയായ ആക്‌ടിവിസ്റ്റ് സിസ്റ്റര്‍ മെഗാന്‍ റൈസിനെ(84 ) അമേരിക്കന്‍ കോടതി 35 മാസം തടവിന് ശിക്ഷിച്ചു. ഇവര്‍ ആക്‌ടിവിസ്റ്റ്, സമാധാന പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്‌തയാണ്. അമേരിക്കയിലെ ആണവായുധ കോംപ്ലെക്‌സില്‍ അനധികൃതമായി കയറി എന്ന കുറ്റം ആരോപിച്ചാണ് ശിക്ഷ.
2012 ജൂലൈയില്‍ ഓക്‌റിഡ്‌ജിലെ നാഷണല്‍ സെക്യൂരിറ്റി കോംപ്ലെക്‌സില്‍ കയറി അട്ടിമറിക്ക് മുതിര്‍ന്നെന്നാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന കുറ്റം. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് 62 മാസം വീതം തടവും വിധിച്ചിട്ടുണ്ട് . ഇരുമ്പു വേലികള്‍ മുറിക്കുകയും കാവല്‍ക്കാര്‍ കാണാതെ സുരക്ഷാ കോംപ്ലെക്‌സില്‍ കടന്ന സിസ്റ്ററും കൂട്ടരും മനുഷ്യരക്തം കൊണ്ട് ഭിത്തിയില്‍ മുദ്രാവാക്യവും സമാധാനസന്ദേശവും എഴുതിയിരുന്നു. സമുച്ചയത്തിന്റെ കുറച്ചു ഭാഗം ചുറ്റിക കൊണ്ട് അടിച്ച് വികൃതമാക്കാന്‍ ശ്രമിച്ചതായുമുള്ള കുറ്റോരോപണവുമുണ്ട് .
https://www.facebook.com/Malayalivartha

























