ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥയായ എറണാകുളം സ്വദേശി ആശ ആന്റണിയാണ് ഇന്ത്യന്‍ പ്രതിനിധികളിലൊരാളായി കോടതിയിലെത്തിയത്.

കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷക്ക് സ്‌റ്റേ നല്‍കിയ ഹേഗിലെ രാജ്യാന്തര കോടതിയിലെ മലയാളി സാന്നിധ്യം. നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥയായ എറണാകുളം സ്വദേശി ആശ ആന്റണിയാണ് ഇന്ത്യന്‍ പ്രതിനിധികളിലൊരാളായി കോടതിയിലെത്തിയത്. 2012 ഇന്ത്യന്‍ ഫോറിന്‍ സര്‍വിസില്‍പെട്ട ആശ നെതര്‍ലന്‍ഡ്‌സ് എംബസിയില്‍ സെക്കന്‍ഡ് സെക്രട്ടറിയാണ്. മലയാളിയായ വേണു രാജാമണിയാണ് ഇവിടെ ഇന്ത്യയുടെ പുതിയ സ്ഥാനപതി. 2009ല്‍ എറണാകുളം സെന്റ് തെരേസാസ് കോളജില്‍നിന്ന് ഒന്നാം റാേങ്കാടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയശേഷമാണ് വിദേശ സര്‍വിസിലെത്തുന്നത്.
ബ്രസീലിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലായിരുന്നു ആദ്യനിയമനം. 2016ലാണ് നെതര്‍ലന്‍ഡ്‌സിലെ എംബസിയില്‍ എത്തുന്നത്. വത്തിക്കാനില്‍ മദര്‍ തെരേസെയ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധിയായി ആശ പങ്കെടുത്തിരുന്നു. അഡ്വക്കറ്റ് ജനറല്‍ ഓഫിസിലെ റിട്ട. സീനിയര്‍ ഓഡിറ്റ് ഓഫിസര്‍ കെ.ടി. ആന്റണിയുെടയും പഞ്ചാബ് നാഷണല്‍ ബാങ്കിലെ റിട്ട. ഓഫിസര്‍ സുശീല ആന്റണിയുടെയും മകളാണ്. ബ്രിട്ടനില്‍ സയന്റിസ്റ്റായ റൈറ്റ് ജേക്കബാണ് ഭര്‍ത്താവ്. സഹോദരന്‍ തോമസ് ആന്റണി അമേരിക്കയില്‍ സ്‌പേസ് എന്‍ജിനീയറിങ്ങില്‍ ഗവേഷണം നടത്തുന്നു.
https://www.facebook.com/Malayalivartha























