Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

09 JULY 2026 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

എസ്.സി/ എസ്.ടി, വനിതാ പ്രതിനിധികളെ ഉൾപ്പെടുത്തി സർക്കാർ ആശുപത്രികളിലെ ആശുപത്രി വികസന സൊസൈറ്റികൾ പുനഃസംഘടിപ്പിക്കാൻ ഉത്തരവായി; ലക്ഷ്യം ആശുപത്രികളുടെ പുരോഗതിയും രോഗീസൗഹൃദ അന്തരീക്ഷം ഒരുക്കലുമെന്ന് മന്ത്രി കെ.മുരളീധരൻ

മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..

കാണാതായ മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഏഴാം ദിവസം: മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒരു സമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതായിരുന്നുവെന്നുവെന്ന് കുടുംബം

കള്ളക്കടൽ പ്രതിഭാസം ശക്തി പ്രാപിക്കുന്നു; തീരശോഷണത്തിനു സാധ്യത; കടൽ തീരത്ത് സാധ്യത

യുഡിഎഫ് സർക്കാർ നടപടി സമൂഹത്തിലെ അശരണർക്കും പാവപ്പെട്ടവർക്കും എതിരെയുള്ള വെല്ലുവിളി...

പ്രമേഹ പരിചരണത്തിലെ ശാസ്ത്രീയതയും നൂതന ആശയങ്ങളും ചര്‍ച്ചചെയ്യുന്നതിനായി ജ്യോതിദേവ്സ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ ഫോറം (ജെപിഇഎഫ്-2026) സംഘടിപ്പിക്കുന്ന 14-ാമത് ത്രിദിന വാര്‍ഷിക ഗ്ലോബല്‍ ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച (ജൂലൈ 10) കോവളത്ത് തുടക്കമാകും. ത്രിദിന സമ്മേളനം ജൂലൈ 11 ന് വൈകിട്ട് 4 ന് കോവളം ഉദയസമുദ്രയില്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.
ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ പ്രമേഹ പരിചരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശാസ്ത്രീയ തെളിവുകള്‍, ക്ലിനിക്കല്‍ വൈദഗ്ദ്ധ്യം, നൂതനാശയങ്ങള്‍ എന്നിവ പങ്കിടുന്നതിനുള്ള സുപ്രധാന വേദിയാകും.

'പരിചരണത്തില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കല്‍' (Helping You Choose the Best in Care) എന്നതാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍റെ പ്രമേയം. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ചികിത്സകളുടെയും സാങ്കേതികവിദ്യകളുടെയും കാലത്ത് ചികിത്സാ തീരുമാനങ്ങള്‍ എടുക്കുന്നതിന് ആവശ്യമായ അറിവും പ്രായോഗിക ഉപകരണങ്ങളും പ്രയോജനപ്പെടുത്തി ആരോഗ്യ സംരക്ഷണ വിദഗ്ധരെ ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.

ഡോക്ടര്‍മാര്‍, ഗവേഷകര്‍, പ്രമേഹരോഗ വിഭാഗ അധ്യാപകര്‍, ഹെല്‍ത്ത് കെയര്‍ ഇന്നൊവേറ്റര്‍മാര്‍ എന്നിവര്‍ക്ക് ആശയങ്ങള്‍ കൈമാറുന്നതിനും തെളിവുകള്‍ പ്രായോഗികമാക്കുന്നതിനും പ്രമേഹ പരിചരണത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതിനും ഈ ഫോറം ഇടമൊരുക്കും.

ആരോഗ്യ വിദഗ്ദ്ധരുടെ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, ഡിബേറ്റ്, മെഡിക്കല്‍ ക്വിസ്, രോഗികളുമായുള്ള തത്സമയ ഇടപെടലുകള്‍, ഹാന്‍ഡ്സ്-ഓണ്‍ സിജിഎം, ഇന്‍സുലിന്‍ പമ്പ് വര്‍ക്ക് ഷോപ്പ്, ഡയബറ്റിസ് ടെക്നോളജി എക്സ്പോ, പോസ്റ്റര്‍ പ്രസന്‍റേഷന്‍ എന്നിവയാണ് ത്രിദിന സമ്മേളനത്തിലെ പ്രധാന പരിപാടികള്‍.

കണ്‍വെന്‍ഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ജ്യോതിദേവ് കേശവദേവ്, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. അരുണ്‍ ശങ്കര്‍, കോണ്‍ഫറന്‍സ് ചീഫ് ഓര്‍ഗനൈസറും ഡയറക്ടറുമായ സുനിത ജ്യോതിദേവ്, സയന്‍റിഫിക് കോര്‍നിനേറ്റര്‍ അഞ്ജന ബസന്ത് എന്നിവര്‍ ത്രിദിന സമ്മേളനത്തിന് നേതൃത്വം നല്‍കും.

പ്രമേഹം, അമിതവണ്ണം, കാര്‍ഡിയോമെറ്റബോളിക് കെയര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, വളര്‍ന്നുവരുന്ന ചികിത്സാ രീതികള്‍, കണ്ടുപിടുത്തങ്ങള്‍, ഡയബറ്റിക് ടെക്നോളജി എന്നിവയിലെ പുതിയ പ്രവണതകള്‍ പ്രശസ്തരായ അന്താരാഷ്ട്ര, ദേശീയ ഫാക്കല്‍റ്റികള്‍ കണ്‍വെന്‍ഷനില്‍ ചര്‍ച്ചചെയ്യുമെന്ന് ഡോ. ജ്യോതിദേവ് പറഞ്ഞു. തുടര്‍ച്ചയായ ഗ്ലൂക്കോസ് നിരീക്ഷണത്തിലെ പുരോഗതി, എഐ നിയന്ത്രിത വ്യക്തിഗത പരിചരണം, ഓട്ടോമേറ്റഡ് ഇന്‍സുലിന്‍ ഡെലിവറി മാര്‍ഗങ്ങള്‍, സ്റ്റെം സെല്‍ ഗവേഷണം, ടൈപ്പ് 1 പ്രമേഹത്തിനുള്ള ടെപ്ലിസുമാബ്, ബേസല്‍ ഇന്‍സുലിന്‍, ഇന്‍ഹേല്‍ഡ് ഇന്‍സുലിന്‍, ജെറിയാട്രിക് ഡയബറ്റിസ് മാനേജ്മെന്‍റ് എന്നിവയുമായി ബന്ധപ്പെട്ട സെഷനുകള്‍ പരിപാടിയുടെ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടന സമ്മേളനത്തില്‍ പി.കേശവദേവ് ജെപിഇഎഫ് യങ് റിസര്‍ച്ചര്‍ അവാര്‍ഡ്, ജെപിഇഎഫ് സ്റ്റാള്‍വാര്‍ട്ട് ഫിസിഷ്യന്‍ അവാര്‍ഡ്, ജെപിഇഎഫ് സയന്‍റിഫിക് എക്സലന്‍സ് അവാര്‍ഡ്, ജെപിഇഎഫ്-യുഎസ് വി ടെക്നോളജി അവാര്‍ഡ്സ്-2026 എന്നിവ സമ്മാനിക്കും. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളടങ്ങിയ ഐജെഡിടി-ജെപിഇഎഫ് ഗവേഷണ അബ്സ്ട്രാക്ട് പുസ്തകത്തിന്‍റെ പ്രകാശനം മന്ത്രി നിര്‍വ്വഹിക്കും.

പ്രമേഹ രോഗവും പരിചരണവും ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട വിവിധ സെഷനുകള്‍ സമ്മേളനത്തിലുണ്ടാകും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ആദ്യ സെഷന്‍ ആരംഭിക്കും. ഉദയസമുദ്രയിലെ മൂന്ന് വേദികളിലായി സമാന്തര സെഷനുകള്‍ നടക്കും. രണ്ടാം ദിവസം രാവിലെ 8.30 മുതല്‍ സെഷനുകള്‍ ആരംഭിക്കും. ഓസ്ട്രിയ, സിംഗപ്പൂര്‍, മലേഷ്യ, ഈജിപ്റ്റ്, ഒമാന്‍, നേപ്പാള്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമേഹ രോഗ വിദഗ്ധര്‍ ജെപിഇഎഫ്-2026 ല്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. ഇതിനു പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധന്‍മാരും സമ്മേളനത്തിന്‍റെ ഭാഗമാകും.

അത്യാധുനിക ശാസ്ത്രം, പ്രാക്ടിക്കല്‍ വര്‍ക്ക് ഷോപ്പ്, സഹകരണ പഠനം എന്നിവയിലൂടെ പ്രമേഹ പരിചരണം മെച്ചപ്പെടുത്തുന്നതിനും പ്രമേഹരോഗികളായ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി സമര്‍പ്പിച്ചിരിക്കുന്ന രാജ്യത്തെ മുന്‍നിര അക്കാദമിക് ഒത്തുചേരലുകളില്‍ ഒന്നായി ജെപിഇഎഫ് 2026 മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.സി/ എസ്.ടി, വനിതാ പ്രതിനിധികളെ ഉൾപ്പെടുത്തി സർക്കാർ ആശുപത്രികളിലെ ആശുപത്രി വികസന സൊസൈറ്റികൾ പുനഃസംഘടിപ്പിക്കാൻ ഉത്തരവായി; ലക്ഷ്യം ആശുപത്രികളുടെ പുരോഗതിയും രോഗീസൗഹൃദ അന്തരീക്ഷം ഒരുക്കലുമെന്ന് മന്ത്  (6 minutes ago)

ഇത്രയും വർഷം എന്ത് ചെയ്തു..?  (18 minutes ago)

കാണാതായ മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഏഴാം ദിവസം: മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒരു സമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതായിരുന്നുവെന്നുവെന്ന് കുടുംബം  (27 minutes ago)

സഭയിൽ കലിപ്പിൽ രാധാകൃഷ്ണൻ  (51 minutes ago)

കള്ളക്കടൽ പ്രതിഭാസം ശക്തി പ്രാപിക്കുന്നു; തീരശോഷണത്തിനു സാധ്യത; കടൽ തീരത്ത് സാധ്യത  (1 hour ago)

യുഡിഎഫ് സർക്കാർ നടപടി സമൂഹത്തിലെ അശരണർക്കും പാവപ്പെട്ടവർക്കും എതിരെയുള്ള വെല്ലുവിളി...  (1 hour ago)

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; ചക്രവാതച്ചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം: മലയാലപ്പുഴയിൽ 3 പേർ പിടിയിൽ; അച്ഛനെ നാട്ടിലെത്തിക്കാൻ പോലീസ് നീക്കം...  (1 hour ago)

പോലീസിനെ വെല്ലുവിളിച്ച് മദ്യപന്റെ അഭ്യാസപ്രകടനം; നെയ്യാറ്റിൻകരയിൽ പിങ്ക് പോലീസ് വാഹനത്തിന് മുകളിൽ കയറി ചെയ്തുകൂട്ടിയത്...  (1 hour ago)

അടുത്ത 3 മണിക്കൂർ അതീവ നിർണായകം; ഈ ജില്ലകളിൽ റെഡ് അലർട്ട്: പുതിയ രോഗഭീതിയും...  (2 hours ago)

പിടികിട്ടാപ്പുള്ളിയോ തീവ്രവാദിയോ അല്ലാത്ത ഞാൻ ഡാൻസ് കളിച്ചതാണത്രെ കുറ്റം; നിങ്ങളായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ എങ്ങനെയായിരിക്കും പ്രതികരിക്കുക.!?ജീവിതം അവതാളത്തിലാക്കപ്പെട്ട മനുഷ്യന് മുകളിലാകാശവും താ  (2 hours ago)

വിരട്ടരുത്...വളർന്ന പാർട്ടി വേറെയാണ്; ഞാൻ നിരപരാധിയെങ്കിൽ കള്ളക്കേസെടുത്ത് അധികാരദുർവിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാൻ ഞാൻ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു; വീണ്ടും  (2 hours ago)

ഞാനൊരു അമ്മയാടോ.... എനിക്ക് ഒരു മോനുണ്ടെടോ.... എംഡിഎംഎ ഇടപാടുമായി ബന്ധമില്ല; ലക്ഷങ്ങളുടെ ഇടപാട് നടത്തിയിട്ടില്ല; തന്റെ ബാങ്ക് അക്കൗണ്ടുകൾ മൈനസ് ആണ്; മാധ്യമങ്ങളോടു വിളിച്ച് പറഞ്ഞ് എംഡിഎംഎ കേസിൽ അറസ്  (2 hours ago)

ധൈര്യമുണ്ടേൽ പിടിക്കാൻ പൊലീസിനോട് പറഞ്ഞവർക്ക് ഇനി എന്താ വരാൻ പോകുന്നതെന്നു നിങ്ങൾ നോക്കിയാൽ മതി; വെല്ലുവിളിച്ച അർജുൻ ആയങ്കിയ്ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച സംഭവം; യുവാവിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ അവിടെയും നാടകീമായ സംഭവ വികാസങ്ങൾ; ജംഷീർ മജിസ്ട്രേറ്റിനു മുന്നിൽ വെച്ച് ജാമ്യ പേപ്പറുകൾ വലിച്ചു കീറ  (3 hours ago)

Malayali Vartha Recommends