പാക്കിസ്ഥാനില്‍ ചാരവൃത്തി കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവ് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയ്ക്ക് ദയാഹര്‍ജി നല്‍കി

കുല്‍ഭൂഷണ്‍ ജാദവ് പാക്കിസ്ഥാന്‍ സൈനിക മേധാവിക്ക് ദയാഹര്‍ജി നല്‍കി. ചാരവൃത്തി കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്ക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവ് സൈനിക മേധാവിക്ക് ദയാഹര്‍ജി നല്‍കിയ വിവരം പാക്ക് സൈനികവൃത്തങ്ങളാണ് പുറത്തുവിട്ടത്.
തന്നെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് പറഞ്ഞ് കുല്‍ഭൂഷണ്‍ ജാദവ് നല്‍കിയ അപേക്ഷ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയ്ക്ക് ലഭിച്ചെന്നാണ് വിവരം. ചാരവൃത്തിയിലും ഭീകരപ്രവര്‍ത്തനത്തിലും തനിക്ക് പങ്കുണ്ടെന്ന് ഏറ്റു പറഞ്ഞതായും പാക്ക് സൈന്യത്തിന്റെ മാധ്യമ വിഭാഗം പറയുന്നു. തന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങളിലൂടെ പാക്ക് പൗരന്മാര്‍ക്ക് ജീവനും സ്വത്തും നഷ്ടമായതില്‍ ജാദവ് ഖേദം പ്രകടിപ്പിച്ചുവെന്നും മാധ്യമ പ്രസ്താവനയില്‍ പറയുന്നു.
വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കുല്‍ഭൂഷണ്‍ ജാദവ് ഉന്നത സൈനിക കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. ചാരവൃത്തിയുടെ പേരില്‍ ഈ വര്‍ഷം ഏപ്രിലിലാണ് പാക്ക് സൈനിക കോടതി ജുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഈ വിധി രാജ്യാന്തര നീതിന്യായ കോടതി തല്‍ക്കാലത്തേയ്ക്ക് സ്‌റ്റേ ചെയ്തിരിക്കുകയാണ്.

https://www.facebook.com/Malayalivartha



























