പാക്കിസ്ഥാനെ നാറ്റോ ഇതര സഖ്യരാജ്യം എന്ന പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രതിനിധിസഭയില്‍ ബില്‍

പാക്കിസ്ഥാനെ നാറ്റോ ഇതര സഖ്യരാജ്യം എന്ന പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രതിനിധിസഭയില്‍ ബില്‍. പാക്കിസ്ഥാന്‍ തീവ്രവാദത്തെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ചാണ് നാറ്റോ ഇതര സഖ്യരാജ്യം എന്ന പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ടെഡ് പോ, ഡെമോക്രാറ്റിക് അംഗം റിക്ക് നോലന്‍ എന്നിവരാണ് ഇത് സംബന്ധിച്ച ബില്ല് കൊണ്ട് വന്നത്. 2004-ല്‍ ജോര്‍ജ് ബുഷ് അമേരിക്കയുടെ പ്രസിഡന്റായ സമയത്താണ് പാക്കിസ്ഥാന് നാറ്റോ ഇതര സഖ്യരാജ്യം എന്ന പദവി നല്‍കിയത്. അല്‍ഖായിദ, താലിബാന്‍ തുടങ്ങിയ തീവ്രവാദ സംഘടനകളെ പ്രതിരോധിക്കുന്നതിനായാണ് പാക്കിസ്താന് യു.എസ് സഹായം നല്‍കിയിരുന്നത്.
കുറേ വര്‍ഷങ്ങളായി അമേരിക്കയുടെ സഹായം വാങ്ങി രാജ്യത്തിനെതിരെയാണ് പാക്കിസ്ഥാന്‍ പ്രവര്‍ത്തിക്കുന്നത്. ബിന്‍ലാദനും താലിബാനും സംരക്ഷണമൊരുക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. ഇവര്‍ക്കെതിരായ നടപടികളൊന്നും രാജ്യം ശക്തമാക്കിയില്ല. ഈയൊരു സാഹചര്യത്തില്‍ പാക്കിസ്ഥാനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ ബന്ധങ്ങളുടെ കമ്മറ്റി മെമ്പര്‍ പോ ബില്ലില്‍ ചൂണ്ടിക്കാട്ടുന്നു. തീവ്രവാദത്തിനെതിരായ രൂപീകരിച്ച സബ്കമ്മറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് പോ.
യു.എസിന്റെ നാറ്റോ ഇതര സഖ്യരാജ്യമായ പാക്കിസ്ഥാന് ആയുധങ്ങളും ധനസഹായവും യു.എസ് നല്‍കുന്നുണ്ട്. ഇത് ഇല്ലാതാക്കി പുര്‍ണമായും സഖ്യം ഉപേക്ഷിക്കാനുള്ള നീക്കങ്ങളാണ് യു.എസ് നടത്തുന്നത്.
https://www.facebook.com/Malayalivartha



























