ബ്രിട്ടന്റെ ഏറ്റവും വലിയ യുദ്ധക്കപ്പ ക്യൂന്‍ എലിസബത്തിന്റെ ഹസ്യങ്ങള്‍ ചോര്‍ത്താന്‍ റഷ്യ

ബ്രിട്ടന്റെ ഏറ്റവും പുതിയതും ഏറ്റവും വലുതുമായ വിമാനവാഹിനിക്കപ്പല്‍ ക്യൂന്‍ എലിസബത്ത് നാളെ ഇറങ്ങുമ്പോള്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ തയ്യാറെടുത്ത് റഷ്യ.
മുന്നൂറു കോടി പൗണ്ട് മുടക്കി നിര്‍മിച്ച എച്ച്എംഎസ് ക്യൂന്‍ എലിസബത്ത് എന്ന വമ്പന്‍ യുദ്ധക്കപ്പല്‍ നാളെ ഫിഫെയിലെ റോസിത്ത് ഡോക്ക് യാര്‍ഡില്‍നിന്ന് ആദ്യ യാത്ര പുറപ്പെടും. ആറാഴ്ചത്തെ പരീക്ഷണ യാത്രയ്ക്കായി പുറപ്പെടുന്ന കപ്പല്‍ നോര്‍ത്ത് സീയില്‍ പ്രവേശിക്കുമ്പോള്‍ റഷ്യന്‍ അന്തര്‍വാഹിനികളും വിമാനങ്ങളും യുദ്ധക്കപ്പലുകളും അതിന്റെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രേമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

65000 ടണ്‍ ഭാരമുള്ള ക്യൂന്‍ എലിസബത്തിനെ റഷ്യയുടെ അക്ക്യൂല വിഭാഗത്തില്‍പെട്ട ആണവോര്‍ജ അന്തര്‍വാഹനികളാവും നിരീക്ഷിമെന്നാണു വിവരമെന്ന് റോയല്‍ നേവി അധികൃതര്‍ വ്യക്തമാക്കി. ഒരേസമയം 40 യുദ്ധവിമാനങ്ങള്‍ വഹിക്കാനുള്ള ശേഷി കപ്പലിനുണ്ട്. 920 അടിയാണു നീളം. 25 നോട്ട്‌സാണ് കൂടിയ സ്പീഡ്. മൂന്നു ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള സ്ഥലമാണ് വിമാനങ്ങള്‍ക്കിറങ്ങാനുള്ളത്. 45 ദിവസത്തേക്കുള്ള ഭക്ഷണങ്ങള്‍ കപ്പലില്‍ സൂക്ഷിക്കും. ബ്രിട്ടന്റെ ഏറ്റവും പുതിയ യുദ്ധകപ്പലിനെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങളും ചോര്‍ത്തിയെടുക്കാനാണ് റഷ്യന്‍ നീക്കം. കപ്പലിലെ റഡാറുകളെക്കുറിച്ചും ആശയവിനിമയ സംവിധാനങ്ങളെക്കുറിച്ചും വിവരങ്ങള്‍ ചോര്‍ത്തുമെന്നാണ് സൂചന.

https://www.facebook.com/Malayalivartha


























