സാഹസിക പ്രകടനം അതിരു കടന്നപ്പോള്‍ നഷ്ടമായത് ജീവന്‍

വാഷിങ്ടണ്‍:യുട്യൂബില്‍ ആരാധകരെ കൂട്ടാന്‍ എന്തും ചെയ്യുന്ന ഈ കാല ഘട്ടത്തില്‍ യുട്യൂബിലെ ആരാധകരെ ഞെട്ടിക്കാന്‍ നടത്തിയ സാഹസിക പ്രകടനത്തിനിടെ ദമ്ബതികളില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. യുഎസിലെ മിന്നസോട്ടയില്‍ ജൂണ്‍ 26നായിരുന്നു സംഭവം.യുട്യൂബില്‍ രസകരമായ വീഡിയോകള്‍ ഇട്ട് ആരാധകരെ സൃഷ്ടിച്ചവരാണ് 22കാരനായ പെഡ്രോ റുയിസും ഭാര്യ മൊണാലിസ പെറെസും. 19ഉം 22ഉം വയസ്സ് പ്രായമുള്ള ദമ്ബതികളുടെ യുട്യൂബ് വീഡിയോകള്‍ക്ക് പ്രാദേശിക പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഉള്ളത്. ഓരോ തവണയും പുത്തന്‍ ആശയങ്ങള്‍ ആണ് ഇവര്‍ ഉപയോഗിക്കുന്നത് എന്നതു തന്നെയാണ് പ്രത്യേകത. എന്നാല്‍ ഇപ്രാവശ്യം അത് കടന്ന കൈ ആയി പോയി. കട്ടിയുള്ള പുസ്തകം നെഞ്ചോട് ചേര്‍ത്തു നില്‍ക്കുന്ന പെട്രോയുടെ നേര്‍ക്കെതിരെ മൊണാലിസ വെടിയുതിര്‍ക്കണം എന്നതായിരുന്നു ആശയം. പെഡ്രോയാണ് പുതിയ ആശയവുമായി രംഗത്ത് വന്നത്. ഇത്തവണ തോക്കുപയോഗിച്ചു കൊണ്ടുള്ള സാഹസിക പ്രകടനമാതു കൊണ്ട് തന്നെ ഭാര്യ മൊണാലിസ പെറെസ് പെഡ്രോയെ പിന്തിരിപ്പിക്കാന്‍ ആവുന്നത്ര ശ്രമിച്ചു.
പുസ്തകം തുളഞ്ഞ് വെടിയുണ്ട അപ്പുറത്തെത്തില്ല എന്ന പ്രതീക്ഷയിലായിരുന്നു പെഡ്രോ. മൊണാലിസ സമ്മതം മൂളാതെ വന്നപ്പോള്‍ 'തന്റെ യുട്യൂബ് വ്‌ളോഗിലെ ആരാധകരെ കൂട്ടാന്‍ ഇത്തരം വീഡിയോകള്‍ ചെയ്യേണ്ടത് അനിവാര്യമാണെന്നായിരുന്നു' പെഡ്രോയുടെ മറുപടി. അതുകൊണ്ട് തന്നെ ഭര്‍ത്താവിന്റെ ഈ സാഹസിക പ്രകടനത്തിന് മുന്‍പ് മൊണാലിസ ട്വിറ്ററില്‍ അത് അറിയിച്ചുകൊണ്ട് ഒരു കുറിപ്പ് എഴുതി..
ഞാനും പെഡ്രോയും ചേര്‍ന്ന് ഇതു വരെ ചെയ്തതില്‍ വെച്ച് ഏറ്റവും അപകടകാരിയായ വീഡിയോ പോസ്റ്റ് ചെയ്യാന്‍ പോവുകയാണ്. ആശയം എന്റേതല്ല, അവന്റേത് മാത്രമാണ്.
അപ്പോഴും സാഹസിക പ്രടനത്തിന് മുതിരണോ എന്ന ശങ്കയിലായിരുന്നു മൊണാലിസ. മൊണാലിസയുടെ എല്ലാ സംശയങ്ങളും തീര്‍ക്കാന്‍ കട്ടി കൂടിയ മറ്റൊരു എന്‍സൈക്ലോപീഡിയ ബുക്കില്‍ പെഡ്രോ വെടിയുതിര്‍ത്തു കാണിച്ചു കൊടുത്തു. പുസ്തകം തുളച്ചു പോയി എന്നല്ലാതെ വെടിയുണ്ട അപ്പുറം കടന്നില്ല.
പരീക്ഷണം ചെയ്ത് വിശ്വാസം ജനിപ്പിച്ചതിനാലാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് മൊണാലിസ പറയുന്നു.
https://www.facebook.com/Malayalivartha


























