Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നരേന്ദ്ര മോദിയെ ഇസ്രയേല്‍ പ്രധാനമന്ത്രി നേരിട്ട് സ്വീകരിക്കും, മോദിയെ വരവേല്ക്കാന്‍ ജറുസലേമില്‍ വിപുലമായ ഒരുക്കങ്ങള്‍

04 JULY 2017 09:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഉച്ചതിരിഞ്ഞ് ഇസ്രയേലില്‍ വിമാനമിറങ്ങും. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്കു ഗംഭീരമായ വരവേല്‍പ്പ് നല്‍കാനാണു ഇസ്രയേല്‍ തീരുമാനം. വിമാനത്താവളത്തില്‍ പ്രോട്ടോകാള്‍ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ട് മോദിയെ സ്വീകരിക്കും. മോദിയുടെ സന്ദര്‍ശനം ചരിത്രപരമെന്നും ഭൂരിപക്ഷം പരിപാടികളിലും മോദിക്കൊപ്പം പങ്കെടുക്കുമെന്നും നെതന്യാഹു പറഞ്ഞു. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ജറുസലേമില്‍ നടക്കുന്നത്.

ബെന്‍ ഗുര്‍യോന്‍ വിമാനത്താവളത്തിലാണ് മോദി വന്നിറങ്ങുക. നെതന്യാഹുവിന്റെ നേതൃത്വത്തില്‍ വിവിധ മതനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മോദിയെ രാജകീയമായാണു സ്വീകരിക്കുക. മാര്‍പാപ്പയ്ക്കും യുഎസ് പ്രസിഡന്റിനും നല്‍കിയതുപോലുള്ള വരവേല്‍പ്പാണു മോദിക്കായും ഒരുക്കിയിട്ടുള്ളത്. കിങ് ഡേവിഡ് ഹോട്ടലിലാണ് മോദിയുടെ താമസം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇവിടെയാണ് താമസിച്ചത്. പ്രമുഖ ആയുധകമ്പനി എല്‍ബിറ്റ് സിസ്റ്റംസിന്റെ തലവന്‍ മൈക്കല്‍ ഫെഡര്‍മാന്റെ ഉടമസ്ഥതയിലുള്ളതാണു ഹോട്ടല്‍.

ഇന്ത്യ-ഇസ്രയേല്‍ നയതന്ത്രബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണു മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു മോദി വരുന്നത്. മൂന്നുദിവസവും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു മോദിക്കൊപ്പമുണ്ടാകും.
1918 ല്‍ ഹൈഫാ നഗരം മോചിപ്പിക്കാനുള്ള ഏറ്റുമുട്ടലില്‍ മരിച്ച ഇന്ത്യന്‍ സൈനികര്‍ക്കു മോദി ആദരാഞ്ജലി അര്‍പ്പിക്കും. കൃഷിയിടങ്ങളും സന്ദര്‍ശിക്കും. നാലായിരത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും. മോദിയെ സ്വീകരിക്കാന്‍ കലാപരിപാടികള്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികളാണു ഇന്ത്യക്കാര്‍ ഒരുക്കിയിട്ടുള്ളത്.



ട്രംപ് താമസിച്ച അതേ സ്യൂട്ടിലാണ് മോദിയും കഴിയുക. എന്നാല്‍ ട്രംപിനെ അപേക്ഷിച്ച്, മോദിക്കു ചുവപ്പ് പരവതാനി സ്വീകരണം ഇസ്രയേല്‍ ഒരുക്കിയിട്ടുണ്ട്. മോദിയെ സന്തോഷിപ്പിക്കാന്‍ ഇന്ത്യന്‍ സസ്യാഹാരമാണു ഹോട്ടലില്‍ തയ്യാറാക്കുന്നത്. മോദിയുടെ പൂര്‍വകാല കര്‍മത്തിന്റെ സ്മരണയില്‍ മികച്ച ചായ സല്‍ക്കാരവും ഒരുക്കും. നരേന്ദ്ര മോദിയുടെ വരവു പ്രമാണിച്ചു ഹോട്ടലിലെ ബാറിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിറുത്തി. മോദി-നെതന്യാഹു കൂടിക്കാഴ്ചയില്‍ അത്ഭുതങ്ങള്‍ സംഭവിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇരുനേതാക്കളും ഫെയ്‌സ്ബുക്ക് ലൈവിലോ പെരിസ്‌കോപ് ചാറ്റിലോ ജനങ്ങളുമായി സംവദിക്കാനും സാധ്യതയുണ്ട്.

മോദിയുടെ സന്ദര്‍ശനത്തിലുള്ള സന്തോഷം പ്രകടിപ്പിച്ചു ട്വിറ്ററില്‍ നെതന്യാഹു സന്ദേശം പോസ്റ്റ് ചെയ്തത് ഇന്ത്യയെ എത്രമാത്രം വിലമതിക്കുന്നു എന്നതിനുള്ള തെളിവാണ്. 'എന്റെ സുഹൃത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലെത്തും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. എഴുപതു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേലിലെത്തുന്നത്.

'ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നുവെന്നതിന്റെ തെളിവാണു ചരിത്രപരമായ സന്ദര്‍ശനം. ഇതു ഞങ്ങള്‍ മുന്നോട്ടുവച്ച നയങ്ങളുടെ വിജയമാണ്. സുരക്ഷ, കൃഷി, ഊര്‍ജം, ജലം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ മോദിയുടെ സന്ദര്‍ശനം സഹായിക്കും'- നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. ശക്തമായ പ്രതിരോധ സഹകരണമാണ് ഇന്ത്യയുമായി ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. ഇസ്രയേലില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള ധാരണ മോദിയുടെ സന്ദര്‍ശനത്തിലുണ്ടാകും. ഇന്ത്യയുടെ വിദേശനയത്തിലും പലസ്തീനോടുള്ള സമീപനത്തിലും വന്‍ദിശാമാറ്റത്തിനു തുടക്കമിടുന്ന പ്രധാനമന്ത്രിയുടെ ഇസ്രേയല്‍ സന്ദര്‍ശനം.

പലസ്തീന്‍ മേഖലയെ ജൂത, അറബ് രാഷ്ട്രങ്ങളായി വിഭജിക്കുന്നതിനെ എതിര്‍ത്ത മഹാത്മാഗാന്ധിയുടെ നിലപാടുകളും െഎക്യരാഷ്ട്രസഭയില്‍ ജൂതരാഷ്ട്ര രൂപീകരണത്തെ എതിര്‍ത്തുവോട്ടുചെയ്ത ചരിത്രത്തെയും സാക്ഷിയാക്കിയാണ് ഇന്ത്യയുടെ ചുവടുമാറ്റം. പലസ്തീനുമായുള്ള സൗഹൃദത്തില്‍ ഉലച്ചിലുകളുണ്ടാക്കാതെ പശ്ചിമേഷ്യയിലെ മാറിയ സാഹചര്യത്തില്‍ പ്രകടനാത്മകവും പ്രായോഗികവും കൂടുതല്‍ ദൃഢവുമായ ഇസ്രയേല്‍ ബന്ധത്തിനാണു മോദിയുടെ യാത്ര വഴിയൊരുക്കുക.

ബുധനാഴ്ചയാണു മോദി-നെതന്യാഹു നയതന്ത്രചര്‍ച്ചയും സംയുക്ത വാര്‍ത്താസമ്മേളനവും. സൈബര്‍ സുരക്ഷ, കൃഷി, ആരോഗ്യം, വാണിജ്യം, ഭീകരവിരുദ്ധ നീക്കങ്ങള്‍ എന്നിവയില്‍ പരസ്പര സഹകരണത്തുള്ള ചര്‍ച്ചകളുണ്ടാകുമെങ്കിലും ആയുധങ്ങള്‍ വാങ്ങാനുള്ള ധാരണയാണു സുപ്രധാനം.
അതേസമയം, മോദിയുടെ ഇസ്രേയല്‍ സന്ദര്‍ശനം ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കാതിരിക്കാനുള്ള കരുതലിലാണു വിദേശകാര്യ മന്ത്രാലയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (1 hour ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (1 hour ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (1 hour ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (1 hour ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (1 hour ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (2 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (2 hours ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (4 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (4 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (4 hours ago)

Malayali Vartha Recommends