വീണ്ടും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

അന്തര്‍ദേശീയ സമൂഹത്തെ വീണ്ടും വെല്ലുവിളിച്ച് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. പ്രാദേശിക സമയം രാവിലെ 9.40ന് വടക്കന്‍ പ്യോംഗാംഗിലെ ബാങ്കിയൂണില്‍നിന്നു വിക്ഷേപിച്ച ബാലസ്റ്റിക് മിസൈല്‍ 930 കിലോമീറ്റര്‍ താണ്ടി ജപ്പാന്റെ സാന്പത്തിക മേഖലയില്‍(ഇഇഇസെഡ്) പതിച്ചെന്നു ജപ്പാന്‍ പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു. ആണവ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തര കൊറിയയോട് ഇനി ക്ഷമിക്കാന്‍ കഴിയില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രകോപനപരമായ നടപടി.
ഭൂഖണ്ഡാന്തര മിസൈലാണു ഉത്തരകൊറിയ വിക്ഷേപിച്ചതെന്നു ദക്ഷിണ കൊറിയയുടെ സൈന്യവും അറിയിച്ചു. മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ അടിയന്തര സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്.
ഉത്തര കൊറിയ ഈ വര്‍ഷം നടത്തുന്ന 11ാം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണിത്. ഇതുവരെ വിക്ഷേപിച്ചതില്‍ നിന്നു വ്യത്യസ്തമായി പ്രതിരോധ മിസൈലുകളായിരുന്നു പരീക്ഷിച്ചത്. കഴിഞ്ഞ മെയില്‍ രണ്ടു മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























