ഭീകരവാദത്തിനെതിരെ ആഹ്വാനം ചെയ്ത് മോദി; ഹിന്ദിയില്‍ സ്വാഗതമോതി നെതന്യാഹു

ഒന്നിച്ച് മുന്നേറാം. ഭീകരവാദത്തിനെതിരെ ഒന്നിച്ചു നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലില്‍. വികസനകാര്യത്തില്‍ ഇന്ത്യയുടെ പങ്കാളിയാകും ഇസ്രയേല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മികച്ച തുടക്കമായിരിക്കും ഈ സന്ദര്‍ശനമെന്നും മോദി പറഞ്ഞു. ഹീബ്രുവിലാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മോദി ഇസ്രയേലിലെത്തിയത്. ടെല്‍അവീവ് വിമാനത്താവളത്തിലെത്തിയ മോദിയെ പ്രോട്ടോക്കോള്‍ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ജറുസലേമില്‍ നടക്കുന്നത്.
ഹിന്ദിയില്‍ സ്വാഗതമാശംസിച്ചാണ് നെതന്യാഹു മോദിയെ സ്വീകരിച്ചത്. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്നും നിങ്ങള്‍ യാഥാര്‍ഥ മിത്രമാണെന്നും നെതന്യാഹു പറഞ്ഞു. നമുക്ക് ഒരുമിച്ച് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാനാകും. കാലങ്ങളായി അങ്ങയെ കാത്തിരിക്കുകയാണ് ഞങ്ങള്‍. തുറന്ന കൈകളുമായാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ഈ സന്ദര്‍ശനത്തില്‍ മേക്ക് ഇന്‍ ഇന്ത്യ, മേക്ക് വിത്ത് ഇസ്രയേലാക്കി മാറ്റണമെന്നും നെതന്യാഹു ആഹ്വാനം ചെയ്തു. മോദിയുടെ സന്ദര്‍ശനം ചരിത്രപരമാണെന്നും ഭൂരിപക്ഷം പരിപാടികളിലും മോദിക്കൊപ്പം പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
മാര്‍പാപ്പയ്ക്കും യുഎസ് പ്രസിഡന്റിനും നല്‍കിയതുപോലുള്ള വരവേല്‍പ്പാണു മോദിക്കായും ഒരുക്കിയിട്ടുള്ളത്. കിങ് ഡേവിഡ് ഹോട്ടലിലാണ് മോദിയുടെ താമസം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇവിടെയാണ് താമസിച്ചത്. പ്രമുഖ ആയുധകമ്പനി എല്‍ബിറ്റ് സിസ്റ്റംസിന്റെ തലവന്‍ മൈക്കല്‍ ഫെഡര്‍മാന്റെ ഉടമസ്ഥതയിലുള്ളതാണു ഹോട്ടല്‍.
https://www.facebook.com/Malayalivartha

























