ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയില്‍ ഒപ്പിട്ടത് ഏഴ് കരാറുകളില്‍

ഇന്ത്യയും ഇസ്രയേലും തമ്മില്‍ ഒപ്പുവെച്ചത് ഏഴ് കരാറുകളില്‍ .ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള കൂട്ടുകെട്ടിനെ ചരിത്രപരം എന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സ്വര്‍ഗത്തില്‍ നിശ്ചയിച്ച വിവാഹമാണ് ഇത്. ഭൂമിയില്‍ തങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നു എന്ന് മാത്രം. ഭീകരവാദത്തിന്റെ ഇരകളാണ് ഇന്ത്യയും ഇസ്രയേലും. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നു. കരാറൊപ്പിട്ട ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സമാനമായ അഭിപ്രായം പങ്കുവെച്ചു. ആഗോളസമാധനത്തിനും സ്ഥിരതയ്ക്കും കൂടിയുള്ള കൂട്ടുകെട്ടാണ് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ളത്.പ
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേലില്‍ എത്തിയ മോദിയെ പ്രോട്ടോക്കോള്‍ പോലും ലംഘിച്ച് വിമാനത്താവളത്തിലെത്തിയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിച്ചത്. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. ഇസ്രയേല്‍ പ്രസിഡണ്ട് റുവിന്‍ റവ്‌ലിനുമായും മോദി കൂടിക്കാഴ്ച നടത്തി.
ആണവ രംഗത്തും കാര്‍ഷിക രംഗത്തും ഇന്ത്യയും ഇസ്രയേലും ഒരുമിച്ച് പ്രവര്‍ത്തിക്കും. നേരത്തെ ഐ ഫോര്‍ ഐ എന്നാണ് ഇന്ത്യ ഇസ്രയേല്‍ ബന്ധത്തെ നരേന്ദ്രമോദി വിശേഷിപ്പിച്ചത്. ഇന്ത്യ ഫോര്‍ ഇസ്രയേല്‍ എന്നായിരുന്നു മോദിയുടെ വാക്കുകള്‍. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് നരേന്ദ്രമോദി ഇക്കാര്യം പറഞ്ഞത്.
https://www.facebook.com/Malayalivartha

























